ആർഎംപിയെ കൈവിടാതെ ഒഞ്ചിയം; വിജയം പത്ത് സീറ്റുകളിൽ

സ്വര്‍ണക്കൊള്ളയില്‍ ലഘുലേഖ വിതരണം ചെയ്തായിരുന്നു സിപിഎമ്മിനെതിരെ ടി.പി ചന്ദ്രശേഖരന്റെ ആര്‍എംപിയുടെ പ്രചാരണം.
ആർഎംപിയെ കൈവിടാതെ ഒഞ്ചിയം; വിജയം പത്ത് സീറ്റുകളിൽ
Published on
Updated on

തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളം മഴുവൻ ഉറ്റുനോക്കിയ പഞ്ചായത്താണ് ഒഞ്ചിയം. ഒരു കാലത്ത് ചുവപ്പുകൊടികൾ മാത്രം പാറിയ ഇടതിന്റെ കോട്ട. കഴിഞ്ഞ മൂന്ന് തവണയായി ആർഎംപിക്കൊപ്പം നിന്ന ഒഞ്ചിയത്തെ ജനവിധി ഇത്തവണയും ആർഎംപിക്ക് ഒപ്പം തന്നെയാണ്. 10 സീറ്റുകളിലാണ് ആർഎംപി വിജയം നേടിയത്. ആർ.എം.പിയുടെ നേതൃത്വത്തിലുള്ള ജനകീയ മുന്നണിയാണ് ഒഞ്ചിയത്ത് ഭരണം നിലനിർത്തിയത്.

ആർഎംപിയെ കൈവിടാതെ ഒഞ്ചിയം; വിജയം പത്ത് സീറ്റുകളിൽ
"ആനുകൂല്യങ്ങൾ കൈപ്പറ്റി, ജനങ്ങൾ പണി തന്നു"; വിവാദ പരാമർശവുമായി എം.എം. മണി

ഒഞ്ചിയം, ഏറാമല, അഴിയൂര്‍ പഞ്ചായത്തുകള്‍ തദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പ്രധാന്യം കൊണ്ട് ഏറെ ചർച്ചയായിരുന്നു. സ്വര്‍ണക്കൊള്ളയില്‍ ലഘുലേഖ വിതരണം ചെയ്തായിരുന്നു സിപിഎമ്മിനെതിരെ ടി.പി ചന്ദ്രശേഖരന്‍റെ ആര്‍എംപിയുടെ പ്രചാരണം. ആര്‍എംപി വിട്ട് തിരികെ പാര്‍ട്ടിയില്‍ എത്തിയവർ നൽകിയ ആശ്വാസം എൽഡിഎഫിന് അത്ര ഗുണം ചെയ്തില്ല.

ആർഎംപിയെ കൈവിടാതെ ഒഞ്ചിയം; വിജയം പത്ത് സീറ്റുകളിൽ
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ബിജെപിയെ പ്രശംസിക്കുന്ന ശശി തരൂരിൻ്റെ പോസ്റ്റിനെതിരെ രൂക്ഷ വിമർശനം

പാർട്ടിയിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണത്തിനു പിന്നാലെ ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതോടെ കരുത്താർജിച്ച ടിപിയുടെ ആർഎംപി. 2010 ൽ ആർഎംപി 2010ൽ ഒഞ്ചിയം ഭരണം പിടിച്ചു. തുടർച്ചയായ മൂന്ന് തവണ അത് നിലനിർത്തി. ഇക്കാലയളവിലത്രയും ഒഞ്ചിയത്തെ ജനങ്ങൾ ആർഎംപിക്ക് ഒപ്പം നിൽക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com