വനജ, സജിത, സരിത... തദ്ദേശപ്പോരിനിറങ്ങി മൂന്ന് സഹോദരിമാര്‍

മൂന്നുപേരും എല്‍ഡിഎഫ് പാനലിലാണ് മത്സ രത്തിനിറങ്ങുന്നത്.
വനജ, സജിത, സരിത... തദ്ദേശപ്പോരിനിറങ്ങി മൂന്ന് സഹോദരിമാര്‍
Published on
Updated on

കോഴിക്കോട്: അളിയന്മാരും സഹോദരങ്ങളും ഒക്കെ പരസ്പരം പോരാടുന്ന വാര്‍ത്തകളൊക്കെ കേട്ടു. ഇനി മൂന്ന് സഹോദരിമാര്‍ സ്ഥാനാര്‍ഥികളായ കഥ കേള്‍ക്കാം. പേരാമ്പ്ര എരവട്ടൂര്‍ സ്വദേശികളായ വനജ, സജിത, സരിത എന്നിവര്‍. മൂവരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണെങ്കിലും മൂന്നിടത്താണ് ജനവിധി തേടുന്നത്.

പേരാമ്പ്ര എരവട്ടൂര്‍ ആനേരിക്കുന്ന് കിഴക്കയില്‍ വീട്ടില്‍ ഓമനമ്മയുടെ മൂന്ന് പെണ്‍മക്കളും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ഇത്തവണയും സ്ഥാനാര്‍ഥികളാണ്. മൂത്ത മകള്‍ കെ. വനജ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി ജനവിധി തേടുമ്പോള്‍ രണ്ടാമത്തെ മകള്‍ കെ സജിത മണിയൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലാണ് ജനവിധി തേടുന്നത്. ഇളയ മകള്‍ കെ സരിത, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് കൈവേലി ഡിവിഷനിലാണ് അങ്കത്തിനിറങ്ങുന്നത്.

വനജ, സജിത, സരിത... തദ്ദേശപ്പോരിനിറങ്ങി മൂന്ന് സഹോദരിമാര്‍
ഒരേ പേരിൽ രണ്ട് സ്ഥാനാർഥികൾ; കൗതുകമായി പെരിന്തൽമണ്ണ നഗരസഭയിലെ പോരാട്ടം

മൂന്നുപേരും എല്‍.ഡി.എഫ് പാനലിലാണ് മത്സ രത്തിനിറങ്ങുന്നത്. സ്ഥാനാര്‍ത്ഥികളായ മൂന്നു പേരും അമ്മയയെ കാണാന്‍ ഒന്നിച്ച് കഴിഞ്ഞ ദിവസം വീട്ടിലെത്തി.. വനജയും സജിതയും കന്നിയങ്കത്തിനാണ് ഇറങ്ങുന്നതെങ്കിലും സരിതക്ക് ഇത് രണ്ടാം അങ്കമാണ്. കഴിഞ്ഞ തവണ സരിത ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനായിരുന്നു.

വനജ, സജിത, സരിത... തദ്ദേശപ്പോരിനിറങ്ങി മൂന്ന് സഹോദരിമാര്‍
ഹിന്ദു ഭൂരിപക്ഷമുള്ള വാർഡിൽ മുസ്ലീം വനിതാ സ്ഥാനാർഥി; തൃശൂരിൽ വേറിട്ട പരീക്ഷണവുമായി ബിജെപി

അച്ഛന്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ പൊതുപ്രവര്‍ത്തകനായിരുന്നു. അച്ഛന്റെ പാത പിന്തുടര്‍ന്നാണ് മൂവരും പൊതു രംഗത്ത് എത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com