"പേര് ഇല്ലെങ്കിലും പ്രചാരണം തുടരും"; കോൺഗ്രസ് സ്ഥാനാർഥി വി. എം. വിനു

പേര് വോട്ടർ പട്ടികയിൽ ഇല്ലാതിരുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയോന്ന് പരിശോധിക്കേണ്ടതില്ലെന്നും വിനു പറഞ്ഞു.
"പേര് ഇല്ലെങ്കിലും പ്രചാരണം തുടരും"; കോൺഗ്രസ് സ്ഥാനാർഥി വി. എം.  വിനു
Published on: 
Updated on: 

കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലെങ്കിലും പ്രചാരണം തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി വി. എം. വിനു. കല്ലായി ഡിവിഷനിൽ നിന്നുമാണ് വിനു ജനവിധി തേടുന്നത്. കഴിഞ്ഞ ദിവസം വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് വിനുവിൻ്റെ പേര് പട്ടികയിൽ ഇല്ലെന്ന യാഥാർഥ്യം മനസിലാക്കുന്നത്.

പട്ടികയിൽ പേര് ഇല്ലെങ്കിലും മത്സരത്തിൽ നിന്നും പിന്മാതെ വിനുവിൻ്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രചാരണ പ്രവർത്തനങ്ങൾ തുടരുകയാണ്. തൻ്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാതിരുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയോന്ന് പരിശോധിക്കേണ്ടതില്ലെന്നും, വർഷങ്ങളായി വോട്ട് ചെയ്യുന്നയാളാണ് താനെന്നും വിനു പ്രതികരിച്ചു. ഹൈക്കോടതിയിൽ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

"പേര് ഇല്ലെങ്കിലും പ്രചാരണം തുടരും"; കോൺഗ്രസ് സ്ഥാനാർഥി വി. എം.  വിനു
കോഴിക്കോട് കോര്‍പ്പറേഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ല; വോട്ട് ചോരിയെന്ന് ഡിസിസി പ്രസിഡൻ്റ്

വോട്ട് ഉണ്ടോയെന്ന് നോക്കാതെ സ്ഥാനാർഥിയാക്കിയെന്നും, കോൺഗ്രസുകാർ വിനുവിനെ അവഹേളിച്ചു എന്നും കോർപ്പറേഷൻ സിപിഐഎം മേയർ സ്ഥാനാർഥി മുസാഫിർ അഹമ്മദ് പ്രതികരിച്ചു.

"പേര് ഇല്ലെങ്കിലും പ്രചാരണം തുടരും"; കോൺഗ്രസ് സ്ഥാനാർഥി വി. എം.  വിനു
മത്സരം രാഷ്ട്രീയത്തിൽ മാത്രം; എരുമേലിയിലെ 11ാം വാർഡിൽ വോട്ടുപിടിക്കാൻ കളത്തിലിറങ്ങി അളിയന്മാർ

കലാകാരനായ വിനുവിന് തൻ്റെ വോട്ട് ഉണ്ടോ എന്ന് പരിശോധിക്കേണ്ട ആവശ്യമില്ല. പ്രാദേശിക തലത്തിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകരാണ് വോട്ട് ഉറപ്പുവരുത്തുന്നതെന്നും മുസാഫിർ അഹമ്മദ് വ്യക്തമാക്കി. വിനുവിൻ്റെ വോട്ട് തള്ളാൻ സിപിഐഎം പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രൺവീറും; ആദ്യ ചിത്രം പങ്കുവച്ചു
Protest staged by renaming WhatsApp group 'We the Chottu'
CJP Kerala Handle Alleges Name Misuse; Warns Against Communal Disruption & Fund Collection
വോട്ടര്‍ പട്ടിക വിവാദം: ആം ആദ്മി പാര്‍ട്ടി പെരുമാറുന്നത് എക്സിനെ പോലെ...; എന്നെ മാത്രം സ്വപ്നം കാണുന്നു... പേര് വിളിക്കുന്നു: രാഘവ് ഛദ്ദ
News Malayalam 24x7
newsmalayalam.com