പണ്ട് ഗ്രാമങ്ങളിലെ ആഘോഷ കാലമായിരുന്നു തെരഞ്ഞെടുപ്പെന്ന് സാഹിത്യകാരൻ യു.കെ. കുമാരൻ. ആര് ജയിച്ചാലും, തോറ്റാലും പരസ്പരം ചെളിവാരി എറിയൽ ഇല്ലാതെ സ്വഭാവികമായ ഒരു പ്രക്രിയയായി അതിനെ കണ്ടിരുന്ന കാലം. കെട്ടി വയ്ക്കാൻ പണം പോലുമില്ലാതെ സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിരുന്ന കാലം.
എന്നാൽ ഇന്ന് സമ്പത്തിന്റെ ആധിക്യം തെരഞ്ഞെടുപ്പിനെ ബാധിക്കുന്നു. പണം കൊടുത്തു വോട്ട് വാങ്ങുന്നു. ജനാധിപത്യം ഇത്ര ആഘോഷമാക്കേണ്ടതുണ്ടോ? എന്താണ് യു.കെ. കുമാരന് ഈ തെരഞ്ഞെടുപ്പിനെ കുറിച്ച് പറയാനുള്ളത്?