മൃഗങ്ങളിലെ അമീബിക് മസ്‌തിഷ്‌കജ്വരം കണ്ടുപിടിക്കുന്നത് പ്രയാസം: ഡോ. സി. ഹരീഷ്

ബ്രസീലിലാണ് ആദ്യമായി പശുക്കളിൽ രോഗം റിപ്പോർട്ട് ചെയ്തതെന്നും ഡോ. സി. ഹരീഷ് വ്യക്തമാക്കി
മൃഗങ്ങളിലെ അമീബിക് മസ്‌തിഷ്‌കജ്വരം കണ്ടുപിടിക്കുന്നത് പ്രയാസം: ഡോ. സി. ഹരീഷ്
Published on

അമീബിക് മസ്‌തിഷ്‌കജ്വരം മൃഗങ്ങൾക്കും ബാധിക്കുന്ന അസുഖമാണെന്ന് തിരുവനന്തപുരം ക്ലിനിക്കൽ ലാബ് ജില്ലാ വെറ്റിനറി സെൻ്ററിലെ ലാബ് ഓഫീസർ ഡോ. സി. ഹരീഷ്. ബ്രസീലിലാണ് ആദ്യമായി പശുക്കളിൽ രോഗം റിപ്പോർട്ട് ചെയ്തതെന്നും, മൃഗങ്ങളിൽ രോഗം കണ്ടുപിടിക്കുക എന്നത് വലിയ വെല്ലുവിളിയാണന്നും ഡോ. സി. ഹരീഷ് വ്യക്തമാക്കി.

മനുഷ്യരിൽ അമീബിക് മസ്‌തിഷ്‌കജ്വരം ബാധിക്കുന്നത് പോലെയാണ് മൃഗങ്ങളിലും രോഗം പടരുന്നത്. പ്രധാനമായും വെള്ളത്തിലൂടെയാണ് രോഗ ബാധയുണ്ടാകുന്നത്. മൃഗങ്ങളുടെ മൂക്ക് വഴി അമീബ തലച്ചോറിലേക്ക് പ്രവേശിക്കും. മൃഗങ്ങളിൽ രോഗം കണ്ടുപിടിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. വന്യ മൃഗങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. നായകൾക്ക് രോഗം വരാനുള്ള സാധ്യത ഏറെയാണെന്നും ഡോ. സി. ഹരീഷ് പറഞ്ഞു.

നടക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുക, ആഹാരത്തിനോട് ഉള്ള വിമുഖത, കൈ കാലുകൾ കുഴയുക, ബോധക്ഷയം തുടങ്ങിയവയാണ് മൃഗങ്ങളിൽ കാണുന്ന പ്രധാന രോഗലക്ഷണങ്ങൾ. പായൽ ഉള്ള ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ വളർത്തു മൃഗങ്ങളെ കുളിപ്പിക്കുകയോ നീന്താൻ വിടുകയോ ചെയ്യരുതെന്നും ഡോ. സി. ഹരീഷ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com