
പാലക്കാട് അനങ്ങൻമലയിലെ പ്രദേശവാസികളുമായി വാക്കുതർക്കത്തിലേർപ്പെട്ട് പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ . അനങ്ങൻമലയുടെ സസ്യസമ്പത്ത് സംരക്ഷിച്ചു നിലനിർത്താൻ ആവശ്യമായ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് നടപ്പാക്കണം എന്ന ആവശ്യം ഉന്നയിച്ച് പ്രദേശവാസികൾ ശ്രീകണ്ഠനെ സമീപിച്ചിരുന്നു. ബില്ലിലെ സാങ്കേതിക തടസങ്ങൾ എംപി ചൂണ്ടിക്കാട്ടിയതോടെയാണ് തർക്കം ഉടലെടുത്തത്.
ALSO READ: കേരളത്തിൻ്റെ 'ഉള്ളുപൊട്ടുമ്പോൾ' മാത്രം ചർച്ചയാകുന്ന ഒന്ന്; എന്താണ് ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്?
അനങ്ങൻമല സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സമയത്താണ് ഒറ്റപ്പാലം വരോട് അനങ്ങൻ മലയിൽ പ്രവർത്തിക്കുന്ന ക്വാറി സന്ദർശിക്കാൻ എംപി എത്തിയത്. ബില്ലിലെ സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടിയതോടെ തുടങ്ങിയ തർക്കം ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്നു.