"ബംഗ്ലാദേശിന് സമാനമായ പ്രക്ഷോഭം ഇന്ത്യയിലും സംഭവിക്കാം,"; വിവാദത്തിന് തിരികൊളുത്തി സൽമാൻ ഖുർഷിദിൻ്റെ പ്രസ്‌താവന

ബംഗ്ലാദേശിൽ സംഭവിക്കുന്നത് പോലെയുള്ള കലാപങ്ങൾ ഇവിടെ പൊട്ടിപ്പുറപ്പെടാത്തതിന് കാരണം നമ്മുടെ രാജ്യത്തിൻ്റെ വ്യാപനമാണ്
സൽമാൻ ഖുർഷിദ്
സൽമാൻ ഖുർഷിദ്
Published on

ബംഗ്ലാദേശിൽ ഇപ്പോൾ നടക്കുന്നതിന് സമാനമായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ഇന്ത്യയിലും സംഭവിക്കാമെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സൽമാൻ ഖുർഷിദ്. "2024ൽ നമ്മൾ ആഘോഷിക്കുന്ന ഈ വിജയം നാമമാത്രമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ബംഗ്ലാദേശിന് സമാനമായ സാഹചര്യം ഇന്ത്യയിലും നിലനിൽക്കുന്നുണ്ട്. എന്നാൽ, അവിടെ സംഭവിക്കുന്നത് പോലെയുള്ള കലാപങ്ങൾ ഇന്ത്യയിൽ പൊട്ടിപ്പുറപ്പെടാത്തതിന് കാരണം നമ്മുടെ രാജ്യത്തിൻ്റെ വ്യാപനമാണ്. പുറത്തുനിന്ന് നോക്കുമ്പോൾ കശ്മീരിൽ എല്ലാം സാധാരണമാണെന്ന് തോന്നാം, എന്നാൽ, സമാനമായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ഇന്ത്യയിലും സംഭവിക്കാം," സൽമാൻ ഖുർഷിദ് പറഞ്ഞു.

ഡൽഹിയിലെ ഷഹീൻബാഗിൽ സ്ത്രീകൾ നേതൃത്വം നൽകിയ സി.എ.എ- എൻ.ആർ.സി പ്രതിഷേധങ്ങളെക്കുറിച്ചും സൽമാൻ ഖുർഷിദ് പറഞ്ഞു. പ്രക്ഷോഭത്തിൽ പങ്കെടുത്ത പലരും ഇന്ന് ജയിലിലായതിനാൽ, ഒരു പരാജയപ്പെട്ട സമരമാണെന്നാണ് സൽമാൻ ഖുർഷിദ് പ്രക്ഷോഭത്തെ വിശേഷിപ്പിച്ചത്. പ്രതിഷേധക്കാർ അനുഭവിച്ച കഷ്ടതകൾ നോക്കുമ്പോൾ, ഇനിയൊരു ഷഹീൻബാഗ് ആവർത്തിക്കാനുള്ള സാധ്യതയില്ലെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.

അക്കാദമിഷ്യനായ മുജീബുർ റഹ്മാ​ന്‍റെ ‘ഷിക്വായെ ഹിന്ദ്: ദ പൊളിറ്റിക്കൽ ഫ്യൂച്ചർ ഓഫ് ഇന്ത്യൻ മുസ്ലിംസ്' എന്ന പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സൽമാൻ ഖുർഷിദ്.

എന്നാൽ, വലിയ വിമർശനങ്ങളാണ് സൽമാൻ ഖുർഷിദിൻ്റെ പ്രസ്താവനയ്ക്ക് ശേഷം അദ്ദേഹത്തിനെതിരെ ഉയരുന്നത്. ഇന്ത്യക്കൊപ്പമെന്ന് പറഞ്ഞ്, ജനങ്ങളെ പ്രകോപിപ്പിച്ച് ബം​ഗ്ലാദേശിന് സമാനമായ സാഹചര്യം ഇന്ത്യയിലും ഒരുക്കാനാണ് കോൺ​ഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് ഷെഹസാദ് പൂനെവാല പറഞ്ഞു. വിദേശത്ത് പോയി ഇന്ത്യക്കെതിരെ സംസാരിക്കുന്ന രാഹുലിൻ്റെ ഉദ്ദേശം വ്യക്തമായെന്ന് സംബിത് പാത്ര എംപിയും പറഞ്ഞു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com