
പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് ഓട്ടോറിക്ഷയിൽ മധ്യവയസ്‌കൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാലപ്പുറം മടത്തൊടി വീട്ടിൽ രാമദാസിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 3:40ഓടെ ആയിരുന്നു സംഭവം. ആത്മഹത്യ ആണെന്നാണ് പൊലീസിൻ്റെ നിഗമനം.
ഇതിനുമുമ്പും ഇയാൾ ആത്മഹത്യ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.