
ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിനെതിരെ പ്രതിഷേധവുമായി ഇന്ത്യ മുന്നണി. വിവേചനപരമായ ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇന്ന് രാവിലെ പാര്‍ലമെന്റിനു മുന്നില്‍ ഇന്ത്യ മുന്നണി നേതാക്കള്‍ പ്രതിഷേധ പ്രകടനം നടത്തി. ജനവിരുദ്ധമായ ബജറ്റിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് നേതാക്കള്‍ പറഞ്ഞു.
ബജറ്റില്‍ ആര്‍ക്കും നീതി ലഭിച്ചിട്ടില്ല. പ്രത്യേക പരിഗണന നല്‍കുന്നതിനു പകരം പ്രത്യേക പദ്ധതികള്‍ മാത്രമാണ് പ്രഖ്യാപിച്ചതെന്നും നേതാക്കള്‍ ആരോപിച്ചു. 'ഞങ്ങള്‍ക്കു വേണ്ടത് എന്‍ഡിഎ ബജറ്റ് അല്ല, ഇന്ത്യ ബജറ്റ് ആണ്', 'എന്‍ഡിഎ ഇന്ത്യയെ വഞ്ചിച്ചു', എന്നടക്കമുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
Also Read:
കേന്ദ്ര സര്‍ക്കാരിന്റേത് വഞ്ചനാപരമായ ബജറ്റാണെന്നും നീതിക്കുവേണ്ടിയുള്ള സമരമാണ് പ്രതിപക്ഷത്തിന്റേതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ പറഞ്ഞു. കര്‍ഷകരെ താങ്ങുവില നല്‍കി പിന്തുണക്കുന്നതിനു പകരം സര്‍ക്കാരിന്റെ നിലനില്‍പ്പിനെ സഹായിച്ച സഖ്യകക്ഷികള്‍ക്കാണ് താങ്ങുവില നല്‍കിയതെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പരിഹസിച്ചു. പണപ്പെരുപ്പം സംബന്ധിച്ച് വ്യക്തമായ ഒരു നടപടിയും മോദി സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
Also Read:
ബജറ്റിലെ അവഗണനയില്‍ പ്രതിഷേധിച്ച് ജുലൈ 27 ന് നടക്കാനിരിക്കന്ന നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി. ബജറ്റില്‍ തമിഴ്‌നാടിനെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക, ഹിമാചല്‍ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും യോഗം ബഹിഷ്‌കരിക്കും.
Also Read:
ബജറ്റിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്തെത്തി. ദരിദ്രര്‍ക്കെതിരായതും പക്ഷപാതപരവുമായ ബജറ്റെന്നാണ് മമതാ ബാനര്‍ജി പ്രതികരിച്ചത്. സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ കേന്ദ്രം അവഗണിച്ചതായും ജനങ്ങളുടെ ക്ഷേമത്തേക്കാള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത് സഖ്യകക്ഷികളെ പ്രതീപ്പെടുത്താനാണെന്നും മമത പറഞ്ഞു. നേതൃത്യത്തിലായിരുന്നു പ്രതിഷേധംകേരളത്തിൽ നിന്നുള്ള യുഡിഫ്, എൽഡിഎഫ് എംപിമാർ പ്രത്യേകം പ്രതിഷേധം നടത്തിയത് ശ്രദ്ധേയമായി. മലയാളത്തിൽ മുദ്രവാക്യം വിളികളും പാർലമെൻറിന് മുമ്പിൽ മുഴങ്ങി.