
ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിചാരണ ചെയ്യാൻ സിബിഐക്ക് നൽകി. ഡൽഹി വിചാരണ കോടതിയാണ് അനുമതി നൽകിയത്. കെജ്‌രിവാളിനെതിരെ സിബിഐ അനുബന്ധ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.
മദ്യനയ അഴിമതിയിൽ സിബിഐ എടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഡൽഹി ഹൈക്കോടതി ആവശ്യം തള്ളിയതോടെയാണ് ഹർജിയുമായി കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യത്തിനുള്ള ഹർജി സുപ്രീംകോടതിയും നിഷേധിച്ചു.
ഡല്‍ഹി അഴിമതിക്കേസില്‍ കഴിഞ്ഞ മാര്‍ച്ച് 21 നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. നയ രൂപീകരണത്തിനും മദ്യം വില്‍ക്കുന്നതിന് പകരമായും കൈക്കൂലി ആവശ്യപ്പെട്ടതായാണ് കെജ്രിവാളിനെതിരെയുള്ള ആരോപണം. എന്നാല്‍ ആരോപണം കെട്ടി ചമച്ചതാണെന്നും രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമാണിതെന്നും കെജ്‌രിവാളും എ.എ.പിയും പറഞ്ഞിരുന്നു.