സംവിധായകന്‍ ചന്ദ്ര ബറോട്ട് അന്തരിച്ചു; വിടവാങ്ങിയത് 'OG' ഡോണ്‍ സ്രഷ്ടാവ്

1978 ല്‍ അമിതാഭ് ബച്ചനെ നായകനാക്കിയാണ് ചന്ദ്ര ബറോട്ട് ഡോണ്‍ ഒരുക്കിയത്
ചന്ദ്ര ബറോട്ട്, അമിതാഭ് ബച്ചനൊപ്പം ഡോണിൻ്റെ സെറ്റി.
ചന്ദ്ര ബറോട്ട്, അമിതാഭ് ബച്ചനൊപ്പം ഡോണിൻ്റെ സെറ്റി.
Published on

ന്യൂഡല്‍ഹി: സംവിധായകന്‍ ചന്ദ്ര ബറോട്ട് അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. ഏഴ് വര്‍ഷമായി പള്‍മണറി ഫൈബ്രോസിസ് ബാധിതനായി ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ ഗുരു നാനാക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വിഖ്യാത ബോളിവുഡ് ചിത്രം ഡോണിന്റെ സംവിധായകനാണ് വിടവാങ്ങിയത്. 1978 ല്‍ അമിതാഭ് ബച്ചനെ നായകനാക്കിയാണ് ചന്ദ്ര ബറോട്ട് ഡോണ്‍ ഒരുക്കിയത്. ഈ ചിത്രമാണ് പിന്നീട് ഷാരൂഖ് ഖാനെ നായകനാക്കി ഫര്‍ഹാന്‍ അക്തര്‍ 2006 ല്‍ പുനരവതരിപ്പിച്ച ഡോണ്‍.

ചന്ദ്ര ബറോട്ട്, അമിതാഭ് ബച്ചനൊപ്പം ഡോണിൻ്റെ സെറ്റി.
"ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്ന് ചാടാന്‍ തോന്നി"; കാന്‍സര്‍ ആണെന്ന് അറിഞ്ഞ നിമിഷത്തെ കുറിച്ച് വിക്കി കൗശലിന്റെ പിതാവ്

ഡോണ്‍ ഒരുക്കിയാണ് ചന്ദ്ര ബറോട്ട് സംവിധാന രംഗത്തേക്ക് കടക്കുന്നത്. 1972 ല്‍ നടനും നിര്‍മാതാവുമായ നരിമാന്‍ ഇറാനിയെ 'സിന്ദഗി സിന്ദഗി' എന്ന ചിത്രത്തിലൂടെയുണ്ടായ സാമ്പത്തിക നഷ്ടത്തില്‍ നിന്ന് രക്ഷപ്പെടുത്താനാണ് ചന്ദ്ര ബറോട്ട് ഡോണ്‍ സംവിധാനം ചെയ്തത്. അമിതാഭ് ബച്ചന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രവും ബോളിവുഡിലെ കള്‍ട്ട് ക്ലാസിക്കുമായി മാറി ഡോണ്‍.

ഡോണിനു ശേഷം ബംഗാളി ചിത്രങ്ങളായ ആശ്രിത (1989), പ്യാര്‍ ബരാ ദില്‍ (1991) എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. ഹിന്ദിയില്‍ നിരവധി ചിത്രങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പലതും പല കാരണങ്ങളാല്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.

ഫര്‍ഹാന്‍ അക്തര്‍ സോഷ്യല്‍ മീഡിയയിലൂടെ ചന്ദ്ര ബറോട്ടിന് ആദരാഞ്ജലി നേര്‍ന്നു. ഡോണിന്റെ മൂന്നാം ഭാഗം ഒരുക്കുന്നതിനിടയിലാണ് ചന്ദ്ര ബറോട്ടിന്റെ മരണ വാര്‍ത്ത എത്തുന്നത്. പുതിയ ചിത്രത്തില്‍ ഡോണ്‍ ആയി എത്തുന്നത് റണ്‍വീര്‍ സിങ് ആണ്. കൃതി സനോന്‍ ആണ് നായിക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com