ചീഫ് ജസ്റ്റിസിനെ സിനിമ കാണാന്‍ വിളിച്ചു, ആമിറിനെ കോടതി കാണാന്‍ ക്ഷണിച്ച് ചീഫ് ജസ്റ്റിസ്

ആമിര്‍ ഖാന്‍ നിര്‍മിച്ച ലാപതാ ലേഡീസ് സിനിമയുടെ സുപ്രീം കോടതിയിലെ പ്രത്യേക പ്രദര്‍ശനം കാണാനെത്തിയപ്പോഴായിരുന്നു സംഭവം.
ആമിര്‍ ഖാന്‍ കോടതി മുറിയില്‍
ആമിര്‍ ഖാന്‍ കോടതി മുറിയില്‍
Published on

നടന്‍ ആമിര്‍ ഖാനെ ഇന്ന് സുപ്രീം കോടതിയില്‍ കണ്ടവരൊക്കെ ആദ്യമൊന്ന് അമ്പരന്നു. പ്രതിയായോ വാദിയായോ അല്ല മറിച്ച് അതിഥിയായിട്ടായിരുന്നു സുപ്രീം കോടതി മുറിയിലേക്ക് ആമിര്‍ ഖാന്‍റെ വരവ്. ലിംഗസമത്വത്തെ ആസ്പദമാക്കി ആമിര്‍ ഖാന്‍ നിര്‍മ്മിച്ച 'ലാപതാ ലേഡീസ്' സിനിമയുടെ പ്രത്യേക പ്രദര്‍ശനം ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാര്‍ക്കും രജിസ്ട്രി അംഗങ്ങള്‍ക്കുമായി സുപ്രീംകോടതിയില്‍ നടക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കോടതി നടപടികള്‍ നേരില്‍ കാണാന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ആമിര്‍ ഖാനെ ക്ഷണിച്ചത്.

ആമിറിന്‌‍റെ സാന്നിധ്യം കോടതിയെ താരസമ്പന്നമാക്കിയെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണി പറഞ്ഞു. ചീഫ് ജസ്റ്റിസിന്‍റെ ക്ഷണം സ്വീകരിച്ച ആമിര്‍ ഖാന്‍ കോടതി നടപടികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്തു. ലാപതാ ലേഡീസിന്‍റെ സംവിധായകന്‍ കിരണ്‍ റാവും ആമിറിനൊപ്പം എത്തിയിരുന്നു. സിനിമ പ്രദര്‍ശനത്തിന് ശേഷം ഇരുവരും കാണികളുമായി സംവദിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com