ചൂരൽമല ദുരന്തം; അസ്ഥി ഭാഗങ്ങളും, മുടിയും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കണ്ടെത്തി

ഡിഎൻഎ പരിശോധന നടത്തി മൃതദേഹം ആരുടെതെന്ന് സ്ഥിരീകരിക്കുമെന്ന് അധികൃതർ അറിയിച്ചു
ചൂരൽമല ദുരന്തം; അസ്ഥി ഭാഗങ്ങളും, മുടിയും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കണ്ടെത്തി
Published on

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് ഇന്ന് നടത്തിയ തെരച്ചിലിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. 6 ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. അസ്ഥി ഭാഗങ്ങളും, മുടിയും ഉൾപ്പെടെയാണ് ലഭിച്ചത്. ഡിഎൻഎ പരിശോധന നടത്തി മൃതദേഹം ആരുടെതെന്ന് സ്ഥിരീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ശരീരഭാഗങ്ങൾ സുൽത്താൻ ബത്തേരി താലൂക് ആശുപത്രിയിലേക്ക് മാറ്റി.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നാണ് വീണ്ടും പുനരാരംഭിച്ചത്. കാണാതായവരുടെ ബന്ധുക്കൾ ആവശ്യം ഉന്നയിച്ചതോടെയാണ് തെരച്ചിൽ പുനഃരാരംഭിക്കാൻ തീരുമാനം ആയത്. ആനടിക്കാപ്പ്-സൂചിപ്പാറ മേഖലയിലാണ് ഇന്ന് പ്രത്യേക തെരച്ചില്‍ നടത്തുന്നത്.

ചീഫ് സെക്രട്ടറി വി. വേണുവിന്റെ അധ്യക്ഷതയില്‍ മുട്ടില്‍ ഡബ്ലിയു എം. ഒ കോളജില്‍ ചേര്‍ന്ന ദുരന്തബാധിതരുടേയും സര്‍വ്വകക്ഷി പ്രതിനിധികളുടേയും യോഗത്തിലാണ് സൂചിപ്പാറ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തണമെന്ന് ദുരിതബാധിതര്‍ ആവശ്യപ്പെട്ടത്


Related Stories

No stories found.
News Malayalam 24x7
newsmalayalam.com