ചൂരൽമല ദുരന്തം; വെള്ളാർമല സ്കൂൾ മാതൃക സ്കൂളായി നിർമിക്കും; മന്ത്രി വി. ശിവൻകുട്ടി

കുട്ടികളുടെ പാഠപുസ്തകങ്ങൾ സർക്കാർ നൽകുമെന്നും പുസ്തകങ്ങളുടെ പ്രിൻ്റ് ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു
ചൂരൽമല ദുരന്തം; വെള്ളാർമല സ്കൂൾ മാതൃക സ്കൂളായി നിർമിക്കും; മന്ത്രി വി. ശിവൻകുട്ടി
Published on

വയനാട് ദുരന്തത്തിൽ നശിച്ച വെള്ളാർമല സ്കൂൾ മാതൃക സ്കൂളായി നിർമിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. നാളെ ദുരന്ത സ്ഥലത്ത് വിദ്യാഭ്യാസ വകുപ്പിൻ്റെ ഉന്നത തല യോഗം ചേരും. മന്ത്രിസഭാ ഉപസമിതി ഉൾപ്പെടെ എല്ലാവരുമായി ചർച്ച ചെയ്യും. കുട്ടികളുടെ പാഠപുസ്തകങ്ങൾ സർക്കാർ നൽകുമെന്നും പുസ്തകങ്ങളുടെ പ്രിൻ്റ് ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ മാനസിക നില തരണം ചെയ്യുന്നതിന് കൗൺസിലിങ്ങ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

Read More: മുണ്ടക്കൈ തിരിച്ചുപിടിക്കും; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേരള മോഡൽ പുനരധിവാസ പാക്കേജ്: മന്ത്രി കെ. രാജന്‍

കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരാഴ്ച്ചയായി. 366 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇരുന്നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ തെരച്ചിലിനായി 20 ഹോട്ട് സ്പോട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com