അലൻസിയർക്കെതിരെ പരാതി നൽകിയിട്ടും AMMA പരിഗണിച്ചില്ല, താങ്ങായത് WCC: ദിവ്യ ഗോപിനാഥ്

ആറ് വർഷത്തിനിപ്പുറം പരാതി നൽകിയ താൻ സിനിമാ മേഖലയിൽ നിന്ന്  പുറത്തായി. ചൂഷണം ചെയ്ത വ്യക്തി സജീവമായി ഇന്നും ചലച്ചിത്ര മേഖലയിൽ തുടരുകയാണ്
അലൻസിയർക്കെതിരെ പരാതി നൽകിയിട്ടും AMMA പരിഗണിച്ചില്ല, താങ്ങായത് WCC: ദിവ്യ ഗോപിനാഥ്
Published on

മോശം അനുഭവത്തെക്കുറിച്ച് പരാതി നൽകിയിട്ടും അമ്മ സംഘടന പരിഗണിച്ചില്ലെന്ന് നടി ദിവ്യ ഗോപിനാഥ്. 2018ൽ തൊഴിലിടത്ത് വെച്ച് നടൻ അലൻസിയർ മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. അമ്മ സംഘടനയിൽ പരാതി നൽകിയിട്ടും അതേക്കുറിച്ച് ആരും തന്നോട് അന്വേച്ചിട്ടില്ലെന്ന് നടി പറയുന്നു.

ആറ് വർഷത്തിനിപ്പുറം പരാതി നൽകിയ താൻ സിനിമാ മേഖലയിൽ നിന്ന് പുറത്തായെന്നും ചൂഷണം ചെയ്ത വ്യക്തി സജീവമായി മേഖലയിലുണ്ടെന്നും നടി പറഞ്ഞു. സംഘടനയിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പറയുന്നത് കള്ളമാണ്. ഒറ്റപ്പെട്ട സംഭവമായി ഇത്തരം സംഭവങ്ങളെ തള്ളിക്കളയാൻ കഴിയില്ല. തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സാഹചര്യത്തിൽ താങ്ങായത് ഡബ്ല്യുസിസി മാത്രമാണ്. മറ്റു നിയമനടപടികളെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ദിവ്യ ഗോപിനാഥ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, സിനിമാ മേഖലയിലെ ചൂഷണങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തിയത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിലാണ് സംവിധായകന്‍ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വന്നത്. നടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. നേരത്തെ ഉന്നയിച്ച ആരോപണം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൻ്റെ പശ്ചാത്തലത്തില്‍ വീണ്ടും ഉന്നയിക്കുകയായിരുന്നു. ആരോപണത്തിന് പിന്നാലെ AMMA ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖിന് രാജിവെക്കേണ്ടി വന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com