
കോൺഗ്രസ് പ്രവ൪ത്തക൪ക്കു നേരെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ. പാലക്കാട് കാവശ്ശേരിയിലാണ് സംഭവം നടന്നത്. പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിൽ പ്രകോപിതരായാണ് സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്.
സിപിഎം പഞ്ചായത്തംഗങ്ങളുൾപ്പെടെ പ്രവ൪ത്തകരാണ് മുദ്രാവാക്യം വിളിച്ചതെന്ന് കോൺഗ്രസ് പറഞ്ഞു. പൊലീസ് നോക്കി നിൽക്കെയാണ് പ്രകോപന മുദ്രാവാക്യം വിളിച്ചത്. പരാതി നൽകുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.