

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ പതിനാലുകാരിക്ക് ക്രൂര പീഡനം. സംഭവത്തിൽ ബംഗാൾ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.പോക്സോ കേസ് ഉൾപ്പെടെ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെ പെൺകുട്ടിയുടെ അച്ഛനും അമ്മയും ജോലിയ്ക്കു പോയ സമയത്തായിരുന്നു സംഭവം. വീട്ടിലെത്തിയ പ്രതികൾ ഒന്നര വയസുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷം പതിനാലുകാരിയെ പീഡിപ്പിക്കുകയായിരുന്നു.പെൺകുട്ടി കരഞ്ഞ് ബഹളം വെച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തി. ഇതോടെ ഇറങ്ങിയോടിയ പ്രതികളിലൊരാളെ നാട്ടുകാർ തന്നെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ പ്രതിയേയും പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വാടകവീടിന് സമീപത്ത് തന്നെയാണ് പ്രതികളും താമസിച്ചിരുന്നത്.