പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; കോന്നിയിൽ യുവാക്കൾ അറസ്റ്റിൽ

പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ...
പ്രതികളായ അഭിജിത്ത്, അനന്തു
പ്രതികളായ അഭിജിത്ത്, അനന്തുSource: News Malayalam 24x7
Published on
Updated on

പത്തനംതിട്ട: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. തണ്ണിത്തോട് സ്വദേശികളായ അനന്തു (26), അഭിജിത്ത് (28) എന്നിവരാണ് പിടിയിലായത്. കോന്നി പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

പ്രതികളായ അഭിജിത്ത്, അനന്തു
യുഡിഎഫും ബിജെപിയും തമ്മിൽ അന്തർധാര, രാഷ്ട്രീയ ആരോപണങ്ങൾക്ക് വിശ്വാസ്യത പകരാൻ കേന്ദ്ര ഏജൻസികളെ കൊണ്ടുവരുന്നു: മുഖ്യമന്ത്രി

പെൺകുട്ടിയെ പ്രണയം നടിച്ച് അഭിജിത്ത് ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ അനന്തുവിന് അയച്ചു നൽകി. ഈ ദൃശ്യങ്ങൾ രണ്ടാം പ്രതി അനന്ദു പെൺകുട്ടിക്ക് അയച്ചു നൽകി ഭീഷണിപ്പെടുത്തി. തുടർന്ന് വാടകവീട്ടിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com