പാലക്കാട്: ഒറ്റപ്പാലം ലക്കിടിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവിൻ്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. പുതുവർഷ രാത്രിയിലുണ്ടായ സംഘർഷത്തിനിടെ അകലൂർ സ്വദേശി കൃഷ്ണപ്രസാദിനെ ബൈക്കിൻ്റെ താക്കോൽ ഉപയോഗിച്ച് കുത്തുകയായിരുന്നു. ചികിത്സ കഴിഞ്ഞെങ്കിലും യുവാവിൻ്റെ ഇടതുകണ്ണിന് കാഴ്ച ശക്തി തിരിച്ചുകിട്ടുമോയെന്നാണ് ആശങ്ക.
സംഭവത്തിൽ മൂന്നുപേരെ പൊലീ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഷോർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ലക്കിടി സ്വദേശി മൻസൂർ, ഗോകുൽദാസ്, യൂസഫലി എന്നിവരാണു പിടിയിലായത്. എസ്‌സി-എസ്ടി അതിക്രമം തടയൽ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയ കേസെടുത്തിരിക്കുന്നത്.