ഇന്‍ഡിഗോ ജീവനക്കാരിയുടെ കൊലപാതകത്തില്‍ വന്‍ ട്വിസ്റ്റ്: ആണ്‍ സുഹൃത്തിന്റെ ഭാര്യ 13 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി; ഭർത്താവിന്റെ കാറിലെ ജിപിഎസ് വഴി പിന്തുടർന്നു

പൂനെ ജില്ലയിലെ ധനോരി സ്വദേശിയായ വർഷ തുർക്കർ ദീപാവലി അവധിക്കായി മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലുള്ള കിൻഹി ഗ്രാമത്തിലെ സ്വന്തം വീട്ടിൽ എത്തിയതായിരുന്നു.
indigo employee varsha turkar found-dead after outing with friend
indigo employee varsha turkar found-dead after outing with friend
Published on: 
Updated on: 

ഗോന്ദിയ : മഹാരാഷ്ട്രയിലെ ഗോന്ദിയ ജില്ലയിലുള്ള വനമേഖലയിൽ ഇന്‍ഡിഗോ വിമാനകമ്പനി ജീവനക്കാരിയായ വർഷ തുർക്കർ (35) കൊല്ലപ്പെട്ട കേസിൽ നിർണ്ണായക വഴിത്തിരിവ്. വർഷയുടെ സുഹൃത്തായ നിതേഷ് അഗർവാളിന്റെ ഭാര്യ മോന അഗർവാളാണ് (41) 13 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വെളിപ്പെടുത്തി. ഭർത്താവിന് വർഷയുമായുള്ള ബന്ധത്തിൽ പ്രകോപിതയായാണ് മോന കൃത്യം ആസൂത്രണം ചെയ്തതെന്നും, സംഭവത്തിൽ മോന ഉൾപ്പെടെ നാല് പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായും പോലീസ് പറയുന്നു.

പൂനെ ജില്ലയിലെ ധനോരി സ്വദേശിയായ വർഷ തുർക്കർ ദീപാവലി അവധിക്കായി മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലുള്ള കിൻഹി ഗ്രാമത്തിലെ സ്വന്തം വീട്ടിൽ എത്തിയതായിരുന്നു. നവംബർ 14-ന് സുഹൃത്തായ നിതേഷ് അഗർവാളിനൊപ്പം ഗോന്ദിയയിലെ തിരോഡയിലേക്ക് യാത്ര ചെയ്ത വർഷ, മടങ്ങുന്നതിനിടെ ദവനിവാഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബോന്ദ്രാണി ഗ്രാമത്തിലെ വനമേഖലയിലുള്ള ശിവക്ഷേത്രത്തിന് സമീപം വാഹനം നിർത്തിയിരുന്നു. വൈകിട്ട് 5:30-നും 6:00-നും ഇടയിൽ ബൈക്കിലെത്തിയ മൂന്നംഗ സംഘം വർഷയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

indigo employee varsha turkar found-dead after outing with friend
സുഹൃത്തിനൊപ്പം പുറത്തുപോയ ഇൻഡിഗോ ജീവനക്കാരി ക്രൂരമായി കൊലചെയ്യപ്പെട്ടു; കൂടെയുണ്ടായിരുന്ന യുവാവിന് ഒരു പോറലുമില്ല! മൊഴിയിലെ വൈരുധ്യം, ദുരൂഹത!

ആറ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് നാല് ദിവസത്തോളം തിരോഡ, ഖൈർലാഞ്ചി, വാരസിയോണി, ബാലാഘട്ട്, ഗോന്ദിയ എന്നിവിടങ്ങളിലെ 200-ഓളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. നിതേഷ് അഗർവാൾ ഓടിച്ചിരുന്ന കാറിനെ മൂന്ന് പേർ ഒരു മോട്ടോർ സൈക്കിളിൽ പിന്തുടരുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ സാങ്കേതിക പരിശോധനകൾക്കൊടുവിൽ നവംബർ 19-ന് ഗോന്ദിയയിലെ മൂർത്തി ഗ്രാമത്തിൽ നിന്ന് ഇമ്രാൻ കരീം ഷെയ്ഖ് (26) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്. മോന അഗർവാൾ തന്റെ അയൽവാസിയായ കുനാൽ കുംഭാൽക്കറിന്റെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. കുനാൽ സ്ഥിരം കുറ്റവാളിയായ ഷാരൂഖ് പഠാനെ സമീപിച്ച് 13 ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിക്കുകയായിരുന്നു. തുടർന്ന് ഷാരൂഖ് പഠാൻ, ഇമ്രാൻ ഷെയ്ഖ് (26), നലേൻ എന്ന നൈലാൻ ഷെയ്ഖ് (24), കൃഷ് റാവത്ത് (19) എന്നിവരെ കൃത്യം നടത്താൻ നിയോഗിച്ചു.

നിതേഷ് അഗർവാൾ ഉപയോഗിച്ചിരുന്ന കാർ ഭാര്യ മോനയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ കാറിലുണ്ടായിരുന്ന ജി.പി.എസ് സംവിധാനം ഉപയോഗിച്ച് നിതേഷിന്റെ യാത്രകൾ കൃത്യമായി നിരീക്ഷിച്ചാണ് അക്രമിസംഘം ബാലാഘട്ടിൽ നിന്നും ഗോന്ദിയയിലെ വനമേഖലയിലേക്ക് കാറിനെ പിന്തുടർന്നതെന്ന് പോലീസ് വ്യക്തമാക്കി. കേസിൽ രണ്ട് പ്രതികൾ കൂടി ഒളിവിലാണെന്നും അറസ്റ്റിലായ നാല് പേരെ തുടരന്വേഷണത്തിനായി ദവനിവാഡ പോലീസിന് കൈമാറിയതായും അധികൃതർ അറിയിച്ചു.

indigo employee varsha turkar found-dead after outing with friend
പട്ടാപ്പകൽ നടുറോഡിൽ അരുംകൊല; മദ്യകുപ്പി കൊണ്ട് സുഹൃത്തിനെ കുത്തിക്കൊന്ന് റൗഡി

Related Stories

Bengaluru man tide up, set fired by co workers
indigo employee varsha turkar found-dead after outing with friend
Kolkata Man Arrested for Allegedly Killing Ex-Partner’s Pet Dogs and Showing It on Video Call
Amul, a native of Maharashtra, gave the contract for the robbery