പേരാമ്പ്രയില്‍ വീടിനകത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാ ശ്രമം; അമ്മയ്ക്കും കുഞ്ഞിനും പരിക്ക്

ജനാലയുടെ ഗ്രില്ലിനിടയിലൂടെ മോഷ്ടാവ് മുളകുപൊടി വലിച്ചെറിയുകയായിരുന്നു.
പേരാമ്പ്രയില്‍ വീടിനകത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാ ശ്രമം; അമ്മയ്ക്കും കുഞ്ഞിനും പരിക്ക്
Published on
Updated on

കോഴിക്കോട്: പേരാമ്പ്രയില്‍ വീടിനകത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാ ശ്രമം. അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റു. പേരാമ്പ്ര സ്വദേശി അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പേരാമ്പ്ര സ്വദേശി അബ്ദുള്‍ ഷുക്കൂറിന്റെ ഭാര്യ റമീസ് അടുക്കളയില്‍ പാത്രം കഴുകുന്നതിനിടെയായിരുന്നു കവര്‍ച്ചാ ശ്രമം. ജനാലയുടെ ഗ്രില്ലിനിടയിലൂടെ മോഷ്ടാവ് മുളകുപൊടി വലിച്ചെറിയുകയായിരുന്നു.

പേരാമ്പ്രയില്‍ വീടിനകത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാ ശ്രമം; അമ്മയ്ക്കും കുഞ്ഞിനും പരിക്ക്
കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കില്ല; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

റമീസിന്റെ മുഖത്തേക്കും സമീപത്തുണ്ടായിരുന്ന രണ്ടുവയസുകാരി മകളുടെ മുഖത്തേക്കും മുളകുപൊടി വീണു. ഇരുവരും നിലവിളിച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

പേരാമ്പ്രയില്‍ വീടിനകത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാ ശ്രമം; അമ്മയ്ക്കും കുഞ്ഞിനും പരിക്ക്
ഞെട്ടിക്കുന്ന ക്രൂരത! തിരുവല്ലയിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിന് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു

ആക്രമണം നടക്കുമ്പോള്‍ ഷുക്കൂറിന്റെ പ്രായമായ മാതാവ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. റമീസും മകളും സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചിരുന്നു. ഇവരെ അപായപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യാനായിരുന്നു അക്രമിയുടെ പദ്ധതിയെന്നാണ് പ്രാഥമിക നിഗമനം. പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com