കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കില്ല; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ 2019-ല്‍ നടപടി സ്വീകരിച്ചിരുന്നുവെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കില്ല; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍
Published on
Updated on

തിരുവനന്തപുരം: കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പാക്കില്ല. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സെന്‍സസിനൊപ്പം നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ കൂടി നടത്തിയേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സര്‍ക്കാര്‍ ഉത്തരവ്.

എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ 2019-ല്‍ നടപടി സ്വീകരിച്ചിരുന്നുവെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കൊവിഡ് കാരണം മുടങ്ങിയ സെന്‍സസ് നടപടികള്‍ അടുത്ത വര്‍ഷം മുതല്‍ നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കില്ല; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍
നിലയ്ക്കല്‍ അന്നദാന ക്രമക്കേടില്‍ നടപടിയുമായി ഇഡി; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പൗരത്വ ഭേദഗഗതി നിയമത്തിനെതിരെയും പ്രമേയം പാസാക്കിയിരുന്നു. രാജ്യത്ത് പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനവും കേരളമാണ്.

കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കില്ല; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍
"30 വര്‍ഷം ഭരിച്ച ത്രിപുരയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ വീഴ്ത്തിയില്ലേ"; കേരളം ബിജെപി ഭരിക്കുമെന്ന് നിതിൻ നബീൻ

സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും 2019 ഡിസംബര്‍ 20 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്‍ആര്‍സി, സിഎഎ എന്നിവയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് എന്‍പിആര്‍ നടപടികളും നിര്‍ത്തിവച്ചത്.

News Malayalam 24x7
newsmalayalam.com