ആദ്യം പൂച്ചയ്ക്ക് ഭക്ഷണം നല്‍കി, പിന്നെ കൊന്ന് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടു; യുവാവിനെതിരെ കേസെടുത്തു

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പ് പ്രകാരമാണ് കേസ്
Palakkad
പൂച്ചയെ കൊന്ന് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കിയ ഷജീർ Source: News Malayalam 24x7
Published on

പാലക്കാട്: പൂച്ചയെ കൊന്ന് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ട സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തു. പാലക്കാട് ചെറുപ്പുളശ്ശേരി മടത്തിപറമ്പ് സ്വദേശി ഷജീറിനെതിരെയാണ് പോലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പ് പ്രകാരമാണ് കേസ്.

ലോറി ഡ്രൈവറായ ഷജീര്‍ ആദ്യം പൂച്ചയക്ക് ഭക്ഷണം നല്‍കുകയും പിന്നീട് അതിനെ കൊന്ന് തലയും അവയവങ്ങളും വേര്‍തിരിച്ച് മാംസം ജാക്കി ലിവര്‍ കൊണ്ട് അടിച്ചു പരത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ദുഃഖകരമായ പശ്ചാത്തല സംഗീതം ഉള്‍പ്പെടെ വെച്ചാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.

Palakkad
പൂച്ചയെ കൊന്ന് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി യുവാവ്; സംഭവം പാലക്കാട് ചെർ‌പ്പുളശ്ശേരിയിൽ

മനസ്സ് മടുപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതോടെ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. മൃഗസ്‌നേഹിയും അനിമല്‍ റെസ്‌ക്യൂ പേഴ്‌സണും ആയ ജിനീഷിന്റെ പരാതിയിലാണ് ഷജീറിനെതിരെ കേസെടുത്തത്.

ഷജീര്‍ ടൂള്‍ എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

2023 ലെ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) യുടെ സെക്ഷന്‍ 325 പ്രകാരം ഒരു മൃഗത്തെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഒരു മൃഗത്തെ കൊല്ലുകയോ, വിഷം നല്‍കുകയോ, അംഗഭംഗം ഉണ്ടാക്കുകയോ ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ അനുഭവിക്കേണ്ടി വരും.

1960 ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരവും ഇത്തരം പ്രവര്‍ത്തികള്‍ കുറ്റകരമാണ്. മൃഗങ്ങളെ വേദനിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താല്‍ അധിക ശിക്ഷ അനുഭവിക്കേണ്ടി വരും.

man killing a cat and sharing the footage on Instagram

Related Stories

No stories found.
News Malayalam 24x7
newsmalayalam.com