വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഹോട്ടൽ മുറിക്ക് മുന്നിൽ കുഴഞ്ഞുവീണ് നവവധു മരിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ദുരൂഹത

കൾ കുഴഞ്ഞുവീണ് മരിച്ചതല്ലെന്നും ഭർത്താവ് നിലേഷ് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് മുസ്കാന്റെ പിതാവ് റാംജി ലാൽ അഹിർവാർ പോലീസിൽ പരാതി നൽകി.
28-Year-Old Newlywed Collapses Outside Jhansi Hotel Room and Dies; Father Alleges Murder by Bank Manager Husband
Caught on Camera: 28-Year-Old Newlywed Collapses Outside Jhansi Hotel Room and Dies; Father Alleges Murder by Bank Manager Husbandnews malayalam
Published on: 
Updated on: 

ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിൽ ഹോട്ടൽ മുറിക്ക് പുറത്ത് ഇരുപത്തിയെട്ടുകാരിയായ നവവധു കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു . സിപ്രി ബസാർ മേഖലയിലുള്ള ഋഷഭ് ഹോട്ടലിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന മുസ്കാൻ സിമൗലിയ എന്ന 28 കാരിയാണ് അപ്രതീക്ഷിതമായി മരണപ്പെട്ടത്. ഇവര്‍ കുഴഞ്ഞുവീഴുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. ഹോട്ടൽ ഇടനാഴിയിലൂടെ നടന്നുപോകുന്നതിനിടെ യുവതി പെട്ടെന്ന് വാതിൽക്കൽ കുഴഞ്ഞുവീഴുന്നതിന്റെ 47 സെക്കൻഡ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഹോട്ടലിലെ 212-ാം നമ്പർ മുറിയിലേക്ക് മുസ്കാനും ബാങ്ക് മാനേജരായ ഭർത്താവ് നിലേഷും ഒരു ഹോട്ടൽ ജീവനക്കാരനും നടന്നുപോകുന്നതും, പുരുഷന്മാർ മുറിയിലേക്ക് കയറിയതിന് തൊട്ടുപിന്നാലെ വാതിൽപ്പടിയിൽ എത്തിയ യുവതി നിമിഷങ്ങൾക്കുള്ളിൽ തറയിലേക്ക് കുഴഞ്ഞുവീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഉടൻ തന്നെ യുവതിയെ സമീപത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

എന്നാൽ മകൾ കുഴഞ്ഞുവീണ് മരിച്ചതല്ലെന്നും ഭർത്താവ് നിലേഷ് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് മുസ്കാന്റെ പിതാവ് റാംജി ലാൽ അഹിർവാർ പോലീസിൽ പരാതി നൽകി. മധ്യപ്രദേശിലെ വിദിശ സ്വദേശിയായ നിലേഷുമായി കഴിഞ്ഞ ജൂൺ 29-നാണ് മുസ്കാന്റെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷമാണ് നിലേഷ് നേരത്തെ വിവാഹിതനാണെന്നും ഇയാളുടെ ആദ്യ ഭാര്യ ഇൻഡോറിൽ ജീവിച്ചിരിപ്പുണ്ടെന്നുമുള്ള വിവരം മുസ്കാൻ അറിയുന്നത്. ഇത് ചോദ്യം ചെയ്തതിന്റെ പേരിൽ നിലേഷ് മകളെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പിതാവ് ആരോപിച്ചു.

ഹോട്ടൽ മുറിയിൽ വെച്ച് നിലേഷ് മുസ്കാന്റെ മുഖത്ത് പിടിച്ച് തല ഭിത്തിയിലിടിപ്പിച്ചുവെന്നും, തലയ്ക്കേറ്റ ഗുരുതരമായ ക്ഷതമാണ് പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കാൻ കാരണമായതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. രാവിലെ ഹോട്ടലിൽ നിന്ന് ചെക്ക്-ഔട്ട് ചെയ്യുന്നതിനിടെ ഭാര്യ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് കസ്റ്റഡിയിലുള്ള ഭർത്താവ് നിലേഷ് പോലീസിന് നൽകിയ മൊഴി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചുവരികയാണെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ മരണകാരണം വ്യക്തമാകുമെന്നും ഝാൻസി സിറ്റി പോലീസ് സൂപ്രണ്ട് പ്രീതി സിംഗ് അറിയിച്ചു.

28-Year-Old Newlywed Collapses Outside Jhansi Hotel Room and Dies; Father Alleges Murder by Bank Manager Husband
ആഫ്രിക്കയിൽ ബോട്ട് മറിഞ്ഞ് അപകടം;15 കുടിയേറ്റക്കാർ മരണപ്പെട്ടു
News Malayalam 24x7
newsmalayalam.com