കൊല്ലം: ചവറയിൽ മുത്തശിയെ കൊച്ചുമകൻ കഴുത്തറത്ത് കൊലപ്പെടുത്തി. വട്ടത്തറ സ്വദേശി സുലേഖ ബീവി (70) ആണ് കൊല്ലപ്പെട്ടത്. 28കാരൻ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുലേഖ ബീവിയുടെ തല കട്ടിലിനടിയിൽ കവറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി.
പെൻഷൻ പണം നൽകാത്തതിലുള്ള പകയാണ് കൊലപാതക കാരണം. കൊലപാതകം നേരിൽ കണ്ട ഷഹനാസിന്റെ മാതാവ് മുംതാസ് ജീവനൊടുക്കാൻ ശ്രമിച്ചു. ഷഹനാസ് ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ചവറ പൊലീസ് പറഞ്ഞു.