

മുന്‍ മിസ് സ്വിറ്റ്‌സര്‍ലന്‍ഡ് ഫൈനലിസ്റ്റ് ക്രിസ്റ്റീന യോക്‌സിമോവിച്ചിന്റെ കൊലപാതകത്തില്‍ ഭര്‍ത്താവ് തോമസിനെതിരെ കൊലക്കുറ്റം ചുമത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ക്രിസ്റ്റീന കൊല്ലപ്പെട്ടത്. ക്രസ്റ്റീനയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം അവയവങ്ങള്‍ മുറിച്ചു മാറ്റി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ വീടിനുള്ളില്‍ സംസ്‌കരിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഭര്‍ത്താവിനെതിരായ കുറ്റം.
ജിഗ്‌സോ കത്തിയും പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന കത്രികയും ഉപയോഗിച്ചാണ് ശരീരം വെട്ടിമുറിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അവയവങ്ങള്‍ വേര്‍പെടുത്തുന്നതിനു മുമ്പ് തോമസ് ക്രിസ്റ്റീനയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അവയവങ്ങളില്‍ ചില ഭാഗങ്ങള്‍ രാസലായനി ഒഴിച്ച് നശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നും തൊലിയുടേയും മാംസത്തിന്റേയും ഭാഗങ്ങളും കണ്ടെത്തിയിരുന്നു. യൂട്യൂബില്‍ വീഡിയോ കണ്ടുകൊണ്ടാണ് പ്രതി ഭാര്യയുടെ അവയവങ്ങള്‍ മുറിച്ചു മാറ്റിയിരുന്നതെന്ന് കോടതി രേഖകളില്‍ പറയുന്നു.
കൊലയ്ക്ക് ശേഷം അതിക്രൂരമായ രീതിയിലാണ് പ്രതി മൃതദേഹം കൈകാര്യം ചെയ്തതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാക്കുന്നത്. ക്രിസ്റ്റീനയുടെ ഇടുപ്പിലെ എല്ലുകള്‍ ഒടിച്ചുവെന്നും നട്ടെല്ല് മുറിച്ചുമാറ്റിയതായും അവയവം നീക്കം ചെയ്തതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എല്ലാത്തിനും ഒടുവില്‍ തലയും വെട്ടിമാറ്റി.
മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടെത്തിയത് ക്രിസ്റ്റീനയുടെ പിതാവാണ്. വീട്ടിലെ അലക്കുമുറിയില്‍ സൂക്ഷിച്ച ഗാര്‍ബേജ് ബാഗില്‍ ക്രിസ്റ്റീനയുടെ മുടിയായിരുന്നു ആദ്യം കണ്ടത്. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ആദ്യഘട്ടത്തില്‍ ക്രിസ്റ്റീനയെ മരിച്ചനിലയിലാണ് കണ്ടെതെന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. ക്രിസ്റ്റീനയാണ് ആദ്യം ആക്രമിച്ചതെന്നും പ്രതിരോധിക്കുന്നതിനിടയില്‍ കൊലപ്പെടുത്തിയെന്നുമായിരുന്നു വാദം. എന്നാല്‍ അന്വേഷണത്തില്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചില്ല. ശ്വാസംമുട്ടിച്ചാണ് കൊല നടത്തിയതെന്നും പൊലീസ് കണ്ടെത്തി.
തോമസിനെതിരായ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. മിസ് ് നോര്‍ത്ത്വെസ്റ്റ് സ്വിറ്റ്സര്‍ലന്‍ഡ് കിരീടം നേടിയ ക്രിസ്റ്റീന 2007 ലെ മിസ് സ്വിറ്റ്‌സര്‍ലന്‍ഡ് ഫൈനലിസ്റ്റായിരുന്നു.