സിനിമ സ്റ്റെലില്‍ വ്യാജ ആദായനികുതി റെയ്ഡിലൂടെ വ്യവസായിയോട് ഒരു കോടി തട്ടാൻ ശ്രമം; സംഭവം പൊളിച്ചത് സംഘം വരുത്തിയ 'അബദ്ധം'; 10 പേർ പിടിയിൽ

ജൂലൈ 17-ന് വൈകുന്നേരം 4:30 ഓടെ വാടകയ്‌ക്കെടുത്ത കാറിലും രണ്ട് ബൈക്കുകളിലുമായി ഒൻപതംഗ സംഘമാണ് വ്യാജ തിരിച്ചറിയൽ കാർഡുകളുമായി കന്തസ്വാമിയുടെ ഓഫീസിലെത്തിയത്.
A 9-member gang posing as Income Tax officials raided a Mumbai businessman's office demanding ₹1 crore. Read how a glaring procedural slip-up led to the arrest of 10 people, including serving I-T staff.
Fake Income Tax Raid at Mumbai Businessman's Office Busted: How a Silly Slip-Up Led to 10 Arrests, Including Real Tax OfficialsNews Malayalam 24x7
Published on: 
Updated on: 

മുംബൈ: സിനിമ സ്റ്റെലില്‍ വ്യാജ ആദായനികുതി റെയ്ഡ് നടത്തി ഒരു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തെ മുംബൈ പോലീസ് പിടികൂടി. സർവീസിലുള്ള രണ്ട് യഥാർത്ഥ ആദായനികുതി ഉദ്യോഗസ്ഥർ ഉൾപ്പെടെ പത്തുപേരാണ് ഈ വൻ തട്ടിപ്പ് സംഘത്തില്‍ ഉണ്ടായത്. മുംബൈ അന്ധേരി ഈസ്റ്റിലെ സഹാർ ഏരിയയിൽ ഒപ്റ്റിക്കല്‍ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന 'ടു-എം-ഒപ്തോട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന്റെ ഉടമ കന്തസ്വാമിയുടെ ഓഫീസിലായിരുന്നു സംഭവം. കന്തസ്വാമിയുടെ മുൻ ഡ്രൈവറായിരുന്ന സന്തോഷ് കപട്കറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുണ്ടായ വ്യക്തിവൈരാഗ്യമാണ് ഈ വ്യാജ റെയ്ഡിന് പിന്നിലെ പ്രധാന ആസൂത്രണമെന്ന് പോലീസ് പറയുന്നു.

ജൂലൈ 17-ന് വൈകുന്നേരം 4:30 ഓടെ വാടകയ്‌ക്കെടുത്ത കാറിലും രണ്ട് ബൈക്കുകളിലുമായി ഒൻപതംഗ സംഘമാണ് വ്യാജ തിരിച്ചറിയൽ കാർഡുകളുമായി കന്തസ്വാമിയുടെ ഓഫീസിലെത്തിയത്. റെയ്ഡിന് ആധികാരികത തോന്നിക്കുന്നതിനായി പൂനെ സ്വദേശിയായ പ്രേം കിസാൻ സബ്നാനിയാണ് മുതിർന്ന ഉദ്യോഗസ്ഥനായി സംഘത്തില്‍ അഭിനയിച്ചത് ഒപ്പം മൂന്ന് വനിത ഉദ്യോഗസ്ഥരായി അഭിനയിച്ചവരും ഉണ്ടായിരുന്നു. ഓഫീസിൽ പ്രവേശിച്ചയുടൻ സിസിടിവി സംവിധാനങ്ങൾ ഓഫാക്കിയ സംഘം ജീവനക്കാരുടെ 11 മൊബൈൽ ഫോണുകളും പിടിച്ചെടുത്ത് ആരെയും പുറത്തുവിടാതെ തടഞ്ഞുവെച്ചു. ഒരു കോടി രൂപയിലധികം നികുതി വെട്ടിപ്പ് നടത്തിയതായി ആരോപിച്ച സംഘം, പണം നൽകിയില്ലെങ്കിൽ ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തന്റെ ബിസിനസ്സ് ഇടപാടുകളും നികുതി രേഖകളും പൂർണ്ണമായും കൃത്യവും സുതാര്യവുമാണെന്ന ഉറച്ച ബോധ്യമുള്ളതിനാൽ പണം നൽകാൻ കന്തസ്വാമി വിസമ്മതിച്ചു.

പണം തട്ടിയെടുക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെ സംഘം പെട്ടെന്ന് സ്ഥലം വിട്ടെങ്കിലും അവർ വരുത്തിയ പിഴവ് തന്നെയാണ് ഈ വ്യാജ റെയ്ഡ് പൊളിച്ചത്. നികുതിവെട്ടിപ്പ് ആരോപിച്ചെത്തിയ ഉദ്യോഗസ്ഥർ ഒരു രേഖപോലും പിടിച്ചെടുക്കാതെയാണ് പോയത്. ഒപ്പം സീസർ മെമ്മോ നല്‍കുകയോ ഔദ്യോഗിക നോട്ടീസ് പതിക്കുകയോ ചെയ്യാതിരുന്നതോടെ കന്തസ്വാമിയിൽ വലിയ സംശയമുണർത്തി. ഒപ്പം സിസിടിവി ഓഫ് ചെയ്തെങ്കിലും പകരം വന്ന ഐടി സംഘം വീഡിയോ റെക്കോഡ് നടത്തിയില്ല എന്നതും കന്തസ്വാമിയില്‍ സംശയം ജനിപ്പിച്ചു. തൊട്ടടുത്ത ദിവസം രാവിലെ ആദായനികുതി വകുപ്പ് ഓഫീസിലെത്തി നേരിട്ട് അന്വേഷിച്ചപ്പോഴാണ് അങ്ങനെയൊരു റെയ്ഡ് നടന്നിട്ടേയില്ലെന്ന് കന്തസ്വാമിക്ക് വ്യക്തമായത്.

A 9-member gang posing as Income Tax officials raided a Mumbai businessman's office demanding ₹1 crore. Read how a glaring procedural slip-up led to the arrest of 10 people, including serving I-T staff.
കഫേ ഉടമയുടെ ദുരൂഹമരണം: ഇൻഫ്ലുവൻസറായ കാമുകിക്കെതിരെ കൊലക്കുറ്റം; ദേഹത്ത് സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകൾ, അമ്മയുടെ വന്‍ വെളിപ്പെടുത്തല്‍

തുടർന്ന് നൽകിയ പരാതിയിൽ അന്ധേരി പോലീസ് മുംബൈ, താനെ, പൂനെ എന്നിവിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനകളിൽ മുഖ്യസൂത്രധാരനായ മുൻ ഡ്രൈവർ സന്തോഷ് കപട്കർ, വ്യാജ ഉദ്യോഗസ്ഥൻ പ്രേം കിസാൻ സബ്നാനി, മറ്റ് സഹായികളായ വിനയ് മോറെ, ജിതേന്ദ്ര മോറെ, അശോക് ഷിൻഡെ എന്നിവർക്കൊപ്പം സർവീസിലുള്ള ആദായനികുതി ഇൻസ്പെക്ടർ സുരേഷ് മഹാവീർപ്രസാദ് മിശ്ര , ഐടി ഉദ്യോഗസ്ഥൻ സുനിൽ മനോഹർ ഗോറെ എന്നിവരടക്കം 10 പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പ് ആസൂത്രണം ചെയ്ത മറ്റൊരു ആദായനികുതി ഉദ്യോഗസ്ഥൻ ജ്യോതിഷ് സിൻഹ ഒളിവിലാണ്. സംഘത്തിലുണ്ടായിരുന്ന രേഷ്മ വാരംഗ്, പ്രജ്ഞ മെയിൻ, സാബിന ഷെയ്ഖ് എന്നീ മൂന്ന് സ്ത്രീകളെയും 1000 രൂപ പ്രതിഫലം നല്‍കിയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

News Malayalam 24x7
newsmalayalam.com