പത്തനംതിട്ട: കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യ അടക്കം മൂന്നു പേരെ കുത്തി. പുല്ലാട് സ്വദേശിനി ശ്യാമ മരിച്ചു. പുല്ലാട് ആലുംന്തറയിലാണ് സംഭവം.
അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ, പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി കുടുംബാംഗങ്ങളെ കുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി അജിക്ക് ആയി പൊലീസ് അന്വേഷണം ശക്തമാക്കി.