കോഴിക്കോട് കുണ്ടുങ്ങലിൽ ഭാര്യയെ ആക്രമിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കുണ്ടുങ്ങൽ സ്വദേശി സി.കെ. നൗഷാദ് ആണ് റിമാൻഡിലായത്. പെട്രോൾ നിറച്ച കുപ്പിയുമായി എത്തി അപായപ്പെടുത്താൻ ശ്രമിച്ചു.
വാതിൽ തുറക്കാതെ വന്നപ്പോൾ മുറ്റത്തുണ്ടായിരുന്ന ഇരുചക്രവാഹനം പെട്രോൾ ഒഴിച്ച് കത്തിച്ചു. നിരന്തരം തന്നെ ഉപദ്രവിക്കാറുണ്ടെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ഭാര്യ നൽകിയ പരാതിയിൽ പറയുന്നു.