കണ്ണൂർ: കണ്ണൂർ അലവിലിലെ ദമ്പതികളുടെ മരണത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. എ. കെ. ശ്രീലേഖയുടേത് കൊലപാതകമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്.
തലയ്‌ക്കേറ്റ അടിയും പൊള്ളലേറ്റതും ശ്രീലേഖയുടെ മരണത്തിന് കാരണമായി. പ്രേമരാജൻ മരിച്ചത് തീപൊള്ളലേറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങളൊന്നും തന്നെ ഇല്ല. കൊലപാതകത്തിന് പിന്നിലെ കാര്യങ്ങൾ എന്താണെന്ന് വ്യക്തമായിട്ടില്ല.