കഴക്കൂട്ടത്ത് 23 കാരിയെ ബലാത്സംഗം ചെയ്ത സംഭവം: ഒന്നാം പ്രതിയായ ഇടനിലക്കാരി പിടിയിൽ

ആലപ്പുഴ മാന്നാർ സ്വദേശി അശ്വതി ആണ് പിടിയിലായത്
Rape case: The first accused has been arrested
ഒന്നാം പ്രതി പിടിയിൽ
Published on
Updated on

തിരുവനന്തപുരം: കഴക്കൂട്ടത്ത് 23 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒന്നാംപ്രതിയായ ഇടനിലക്കാരി പിടിയിൽ. ആലപ്പുഴ മാന്നാർ സ്വദേശി അശ്വതി (22) ആണ് പിടിയിലായത് .ജോലി വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തത് അശ്വതി ആയിരുന്നു.

യുവതിയെ ബലാത്സംഗം ചെയ്ത സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഒളിവിലുള്ള രണ്ടാം പ്രതി സ്പാ ജീവനക്കാരിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി

Rape case: The first accused has been arrested
പാലരുവി എക്സ്‌പ്രസിൽ ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി പിടിയിൽ

കഴക്കൂട്ടത്തെ ഒരു സ്പായില്‍ വെച്ചായിരുന്നു പീഡനം. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിനിയാണ് ഇവരെ തിരുവനന്തപുരത്തെത്തിച്ചത്. സ്പായില്‍ എത്തിയതിന് പിന്നാലെ റിബ്‌സണിനെ വിളിച്ചുവരുത്തുകയായിരുന്നു.

ദുരുദ്ദേശ്യമാണെന്ന് മനസിലാക്കിയതോടെ ഒഴിഞ്ഞുമാറാന്‍ യുവതി ശ്രമിച്ചെങ്കിലും ബലമായി മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. റിബ്‌സനെ കോടതി റിമാന്‍ഡ് ചെയ്തു.

Rape case: The first accused has been arrested
പത്തനംതിട്ടയിൽ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി ബലാത്സം​ഗം ചെയ്ത സംഭവം; പ്രതി അറസ്റ്റിൽ
News Malayalam 24x7
newsmalayalam.com