കൊടുങ്ങല്ലൂർ സ്‌പെഷ്യൽ സ്‌കൂൾ അന്തേവാസിയുടേത് കൊലപാതകം; കെയർടേക്കർ അറസ്റ്റിൽ

വടി കൊണ്ടും കൈ കൊണ്ടും ക്രൂരമായി മർദിച്ചതാണ് മരണകാരണം...
അനുഗ്രഹ സ്പെഷ്യൽ സ്കൂൾ കെയർടേക്കർ മഹേഷ്
അനുഗ്രഹ സ്പെഷ്യൽ സ്കൂൾ കെയർടേക്കർ മഹേഷ്Source: News Malayalam 24x7
Published on: 
Updated on: 

തൃശൂർ: കൊടുങ്ങല്ലൂരിലെ സ്‌പെഷ്യൽ സ്‌കൂൾ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സ്ഥാപനത്തിലെ കെയർടേക്കറായ തിരുവനന്തപുരം സ്വദേശി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടി കൊണ്ടും കൈ കൊണ്ടും ക്രൂരമായി മർദിച്ചതാണ് മരണകാരണം. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലാണ് നിർണായക കണ്ടെത്തൽ. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

അനുഗ്രഹ സ്പെഷ്യൽ സ്കൂൾ കെയർടേക്കർ മഹേഷ്
കൊടുങ്ങല്ലൂർ സ്പെഷ്യൽ സ്കൂളിലെ അന്തേവാസിയുടെ മരണത്തിൽ ദുരൂഹത, മൃതദേഹത്തിൽ ഗുരുതര പരിക്കുകൾ; കെയർടേക്കർ കസ്റ്റഡിയിൽ

ഇന്ന് രാവിലെ കിടപ്പു മുറിയിലാണ് അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ അന്തേവാസി 35 വയസുകാരൻ ശ്രീനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ ഗുരുതര പരിക്കുകൾ കണ്ടെത്തിയിരുന്നു. മൃതദേഹത്തിൽ വാരിയല്ലുകൾ ഒടിഞ്ഞ നിലയിലും കൈകളിലും കാലുകളിലും മർദനത്തിൻ്റെ പാടുകളും ഉണ്ടായിരുന്നു.

Related Stories

രണ്ട് മക്കളേയും പുറം ലോകം കാണിക്കില്ലെന്ന് ഭീഷണി; 18കാരൻ ജീവനൊടുക്കിയത് പൊലീസിന്റെ മാനസിക പീഡനത്തെ തുടർന്നെന്ന് കുടുംബം
Kodungallur police responsible for son taking his own life
Education of Scheduled Caste students in jeopardy
സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്
News Malayalam 24x7
newsmalayalam.com