ബ്രേക്ക്അപ്പിന്റെ പക തീർക്കാൻ മുൻകാമുകിയുടെ വളർത്തുനായ്ക്കളെ തല്ലിക്കൊന്നു; നായകളുടെ ശരീരം കയറിൽ തൂക്കി വീഡിയോ കോളിൽ കാമുകിയെ കാട്ടി ക്രൂരത

ഫ്ലാറ്റിൽ മുഴുവൻ രക്തം, രണ്ട് നായ്ക്കളെയും ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നതായി സംശയം; ഡിജെ പരിനോവയുടെ പരാതിയിൽ സഞ്ജീബ് ഭട്ടാചാര്യയെ അറസ്റ്റ് ചെയ്ത് പോലീസ്
Kolkata Man Arrested for Allegedly Killing Ex-Partner’s Pet Dogs and Showing It on Video Call
Kolkata Man Arrested for Allegedly Killing Ex-Partner’s Pet Dogs and Showing It on Video CallNews Malayalam 24x7
Published on: 
Updated on: 

കൊല്‍ക്കത്ത: ലിവ് ഇൻ ബന്ധം അവസാനിപ്പിച്ച് പോയതിലുള്ള പകയെത്തുടർന്ന് മുൻപങ്കാളിയുടെ രണ്ട് വളർത്തുനായ്ക്കളെ കൊലപ്പെടുത്തുകയും അതിന്റെ ദൃശ്യങ്ങൾ യുവതിക്ക് വീഡിയോ കോളിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്ത യുവാവ് കൊൽക്കത്തയിൽ അറസ്റ്റിലായി. സൗത്ത് കൊൽക്കത്തയിലെ വിജയ്ഗഡ്-ബിക്രം ഗഡ് സ്വദേശിയായ സഞ്ജീബ് ഭട്ടാചാര്യയെയാണ് ജാദവ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. മുൻപങ്കാളിയായ ഡിജെ പരിനോവയുടെ പരാതിയിലാണ് പോലീസ് നടപടി. ഏറെക്കാലമായി ഇരുവരും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് പരിനോവ ബന്ധം അവസാനിപ്പിച്ച് താമസം മാറുകയായിരുന്നു. ഈ സമയത്ത് തന്റെ രണ്ട് വളർത്തുനായ്ക്കളെയും സഞ്ജീബിന്‍റെ സംരക്ഷണയിലായിരുന്നു അവർ ഏൽപ്പിച്ചിരുന്നത്.

പിന്നീട് സഞ്ജീബ് പരിനോവയെ വീഡിയോ കോൾ ചെയ്യുകയും നായ്ക്കളിലൊന്നിന് ജീവൻ നഷ്ടമായ ദൃശ്യങ്ങൾ കാണിച്ചുകൊടുക്കുകയുമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഞെട്ടിപ്പോയ യുവതി ഉടൻ തന്നെ പ്രദേശവാസിയായ ഒരാളെ വിളിച്ച് ഫ്ലാറ്റിൽ പോയി പരിശോധിക്കാൻ ആവശ്യപ്പെട്ടു. അയാൾ ഫ്ലാറ്റിലെത്തിയപ്പോൾ രണ്ട് നായ്ക്കളെയും ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

Kolkata Man Arrested for Allegedly Killing Ex-Partner’s Pet Dogs and Showing It on Video Call
തെരുവ് നായ കടിച്ചവർക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി; പരിഗണിക്കുക 2017ൽ നായകടിയേറ്റ സംഭവങ്ങൾ; കണ്ണൂരിലെ ആദ്യ സിറ്റിങ് ഇന്ന്

സംഭവമറിഞ്ഞതോടെ നടിയും മൃഗാവകാശ പ്രവർത്തകയുമായ ദേബ്ലിന ദത്തയും വിവിധ മൃഗസംരക്ഷണ സംഘടനാ പ്രവർത്തകരും സ്ഥലത്തെത്തുകയും പ്രതിക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും നായ്ക്കളുടെ പോസ്റ്റ്‌മോർട്ടം നടത്തണമെന്നും ആവശ്യപ്പെടുകയും ചെയ്തു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബംഗാള്‍ നഗരവികസന മന്ത്രി അഗ്നിമിത്ര പോളിന് ഇവര്‍ പരാതി നല്‍കുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തിൽ ജാദവ്പൂർ പോലീസ് സ്ഥലത്തെത്തി സഞ്ജീബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. നാടൻ ഇനത്തിൽപ്പെട്ട ഒരു നായയും ഒരു ബീഗിൾ ഇനം നായയുമാണ് ചത്തത്. രണ്ട് നായ്ക്കളുടെയും ജഡങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

Kolkata Man Arrested for Allegedly Killing Ex-Partner’s Pet Dogs and Showing It on Video Call
കനത്ത മഞ്ഞുവീഴ്ചയിലും ഉടമയുടെ മൃതദേഹത്തിനരികിൽ നിന്നും മാറാതെ പിറ്റ്ബുൾ നായ നിന്നത് 4 ദിവസം