പാര്‍ലമെന്റ് പ്രത്യേക സമ്മേളനം നാളെ മുതല്‍; മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാസംവരണ ബില്ലും സഭയിലെത്തും

എന്‍ഡിഎ ശ്രമം ഡിഎംകെ, എന്‍സിപി (എസ്പി) സഹായത്തോടെ ബില്ലുകള്‍ പാസാക്കാന്‍
പാര്‍ലമെന്റ് പ്രത്യേക സമ്മേളനം നാളെ മുതല്‍; മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാസംവരണ ബില്ലും സഭയിലെത്തും
Published on: 
Updated on: 

ഡല്‍ഹി : പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് നാളെ തുടക്കമാകും. വര്‍ഷകാല സമ്മേളനത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ് സമ്മേളനം നടക്കുന്നത്. മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാസംവരണ ബില്ലും പാസാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ലോക്‌സഭയില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘവാള്‍ നാളെ ബില്‍ അവതരിപ്പിക്കും. 7 മാസം മുമ്പ് ഇന്ത്യാ സഖ്യം ഒരുമിച്ച് പരാജയപ്പെടുത്തിയ ഭേദഗതിയാണ് ഇന്ത്യാ സഖ്യത്തിലെ അംഗങ്ങളായ DMK, NCP (SP) എന്നിവരുടെ സഹായത്തോടെ പാസാക്കാന്‍ NDA ഒരുങ്ങുന്നത്.

പാര്‍ലമെന്റ് പ്രത്യേക സമ്മേളനം നാളെ മുതല്‍; മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാസംവരണ ബില്ലും സഭയിലെത്തും
മുഖ്യമന്ത്രി ഡല്‍ഹിയില്‍; ഗ്രൂപ്പ് പോര് രാഹുലുമായി ചര്‍ച്ച ചെയ്‌തേക്കും

രാജ്യസഭ ഡിസംബർ 2 ബുധനാഴ്ചയാണ് ചേരുക. ഡിസംബർ 3 വരെ സമ്മേളനം തുടരാനാണ് നിലവിലെ തീരുമാനം.

ബില്ലിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി. ഇന്ത്യയുടെ ജനാധിപത്യത്തെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ബിജെപി എംപി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.

പാര്‍ലമെന്റ് പ്രത്യേക സമ്മേളനം നാളെ മുതല്‍; മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാസംവരണ ബില്ലും സഭയിലെത്തും
മണ്ഡല പുനർനിർണയ-വനിതാ സംവരണ ബില്ലുകളിൽ കേന്ദ്ര സർക്കാരിന് പിന്തുണയേറുന്നു; ആശങ്കയിൽ പ്രതിപക്ഷം