മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്സ് ജീവനൊടുക്കിയത് ജനറൽ മാനേജറുടെ മാനസിക പീഡനത്താല്‍; പരാതിയുമായി സഹപ്രവർത്തകർ

സമ്മർദം സഹിക്കാൻ കഴിയാതെ സ്ഥാപനത്തിൽ നിന്ന് നിരവധി ജീവനക്കാർ ജോലി രാജിവെച്ചെന്നും പരാതിയില്‍ പറയുന്നു
ജീവനൊടുക്കിയ നഴ്സ്
ജീവനൊടുക്കിയ നഴ്സ്Source: News Malayalam 24x7
Published on

മലപ്പുറം: ആശുപത്രി ജനറൽ മാനേജറുടെ മാനസിക പീഡനം മൂലം കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ജീവനൊടുക്കിയതായി പരാതി. ജനറൽ മാനേജർക്കെതിരെ സഹപ്രവർത്തകർ പൊലീസിൽ പരാതി നൽകി. കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.

ജനറൽ മാനേജർ അബ്ദുൽറഹ്‌മാൻ മാനസികമായി പീഡിപ്പിച്ചിരുന്നതായും ഇയാളുടെ സമ്മർദം സഹിക്കാൻ കഴിയാതെ സ്ഥാപനത്തിൽ നിന്ന് നിരവധി നഴ്സു‌മാർ അടക്കമുളള ജീവനക്കാർ ജോലി രാജിവെച്ചെന്നും പരാതിയില്‍ പറയുന്നു. നിലവിൽ ജോലി ചെയ്യുന്നവർ കടുത്ത മാനസിക പീഡനം അനുഭവിക്കുന്നതായും പൊലീസിൽ നൽകിയ പരാതിയിൽ ജീവനക്കാർ ആരോപിക്കുന്നു. അബ്ദുൽ റഹ്മാനെതിരെയും ആശുപത്രി മാനേ‌ജ്മെന്റിനെതിരെയും നഴ്സുമാരും വിവിധ ജീവനക്കാരുമാണ് കുറ്റിപ്പുറം പൊലീസിൽ പരാതി നൽകിയത്. പത്തോളം പേരാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

ജീവനൊടുക്കിയ നഴ്സ്
തമിഴ്‌നാട് പൊലീസ് മുന്നറിയിപ്പ് നൽകി; പനങ്ങാട് നിന്നും പിടിയിലായത് വൻ എടിഎം കൊള്ള സംഘം

അമീനയുടെ മരണത്തിൽ പൊലീസ് സ്വമേധയ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ആരോപണ വിധേയനായ അബ്ദുൽറഹ്‌മാൻ ഒളിവിൽപോയതായാണ് വിവരം. കഴിഞ്ഞ ദിവസം നഴ്സുമാരിൽ നിന്നും മറ്റും പൊലീസ് മൊഴിയെടുത്തിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കോതമംഗലം സ്വദേശി അമീന അമിത അളവിൽ മരുന്നുകൾ കഴിച്ച് ജീവനൊടുക്കിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com