
വയനാട്: മാനന്തവാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. 16കാരിയാണ് പീഡനത്തിന് ഇരയായത്. മദ്യം നൽകി രണ്ടു പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. മാനന്തവാടി സ്വദേശികളായ ആഷിഖ്, ജയരാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം.
സ്കൂളിൽ നടത്തിയ കൗൺസിലിംഗിൽ ആണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തുന്നത്. രണ്ട് പ്രതികളെയും ഈ മാസം 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.