
കൊച്ചി: ആലുവയിൽ മകൻ അമ്മയെ ബലാത്സംഗ ചെയ്തതായി പരാതി. ലഹരിക്ക് അടിമയായ മകൻ തന്നെ നിരന്തരം പീഡിപ്പിച്ചെന്നാണ് അമ്മയുടെ പരാതി. ആലുവ സ്റ്റേഷനിലാണ് അമ്മ പരാതി നൽകിയത്. സംഭവത്തിൽ മകനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.
പലതവണ തന്നെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അമ്മയുടെ പരാതി. ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് പരാതി നൽകിയതെന്നും അമ്മ പൊലീസിനോട് പറഞ്ഞു. കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മകൻ വീട്ടിലേക്ക് വരുമ്പോൾ അമ്മയുടെ നിലവിളി കേൾക്കുന്നത് പതിവായിരുന്നുവെന്നാണ് അയൽക്കാരും പറയുന്നത്.
പ്രാഥമികാന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്ത്. ഇയാൾ ഏറെക്കാലമായി ലഹരിക്കടിമയാണെന്നും പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.