ഒന്നര വയസുകാരൻ്റെ കൊലപാതകം; അന്വേഷണ ചുമതല നെടുമങ്ങാട് ഡിവൈഎസ്‌പിക്ക്

കേസിൽ ഒന്നാം പ്രതി അഷ്കറിന് മേൽ എസി/എസ്‌ടി വകുപ്പ് ചുമത്തി.
Nedumangad DySP takes charge of investigation
അന്വേഷണ ചുമതല നെടുമങ്ങാട് ഡിവൈഎസ്‌പിക്ക്
Published on
Updated on

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ്റെ കൊലപാതകക്കേസ് നെടുമങ്ങാട് ഡിവൈഎസ്‌പി ബൈജു കുമാർ അന്വേഷിക്കും. കേസിലെ ഒന്നാംപ്രതി അഷ്ക്കറിന് മേൽ എസ്/എസ്‌ടി വകുപ്പ് ചുമത്തിയിട്ടുണ്ട്.

അതേസമയം ഒന്നരവയസുകാരൻ നേരിട്ടത് അതിക്രൂര മർദനമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് കണ്ടെത്തി. കുട്ടികളുടെ രണ്ട് കൈ ഒടിഞ്ഞതിലും ദുരൂഹതയുണ്ടെന്നാണ് പൊലീസിൻ്റെ നിഗമനം. റിമാൻഡിൽ കഴിയുന്ന അഷ്ക്കറിനെയും അഖിലയെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം.

Nedumangad DySP takes charge of investigation
നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ്റെ ശരീരത്തില്‍ 98 മുറിവുകള്‍ ! അഖിലയുമായുള്ള ബന്ധത്തിന് കുഞ്ഞ് ബുദ്ധിമുട്ടെന്ന് അഷ്‌കറിൻ്റെ മൊഴി

ഒന്നവയസുകാരൻ അർഷിദ് അമ്മയിൽ നിന്നും അമ്മയുടെ പങ്കാളിയിൽ നിന്ന് മാസങ്ങളോളം നേരിട്ടത് അതിക്രൂരമായ മർദനമാണ്. അങ്ങനെയുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവുമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടത്തിന് ശേഷം ഡോക്ടറിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.

അഷ്ക്കറും കുട്ടിയുടെ അമ്മ അഖിലയും ഒരുമിച്ചുള്ള താമസത്തിന് ഒന്നര വയസുകാരൻ തടസമായി മാറിയതിനെ തുടർന്നാണ് കുട്ടിയെ ഉപദ്രവിച്ച് തുടങ്ങിയത്. അഷ്ക്കർ മർദിക്കുകയും കുഞ്ഞിനെ ഭിത്തിയിൽ ഇടിക്കുകയും ചെയ്യുമ്പോള്‍ അമ്മ അഖിലെ തടയുകയോ പൊലീസിനെ വിവരം അറിയിക്കുകയോ ചെയ്തില്ല.

കുഞ്ഞിന്‍റെ രണ്ട് കൈകളും ഒടിഞ്ഞ് മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ചികിത്സ തേടിയിരുന്നു. പടിയിൽ നിന്നും വീണതെന്നാണ് ആശുപത്രിയിൽ പറഞ്ഞിരുന്നത്. പക്ഷെ മർദനത്തിൽ കൈകള്‍ക്ക് പരിക്കേറ്റുവെന്നാണ് പൊലീസിന്‍റെ ഇപ്പോഴത്തെ സംശയം.

Nedumangad DySP takes charge of investigation
"കുട്ടിയുടെ കയ്യിലെ പ്ലാസ്റ്ററടക്കം കത്തിച്ചു"; അഷ്ക്കറിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യണമെന്ന് അർഷിദിന്റെ മുത്തശ്ശി

അഷ്ക്കറിനെതിരെ കൊലകുറ്റവും അഖിലക്കെതിരെ പ്രേരണകുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. അഷ്ക്കറിന്‍റെ ആദ്യ ഭാര്യയെ മർദിച്ച് കോമ അവസ്ഥയിലാക്കിയെന്ന പരാതിയും ആദ്യത്തെ ഭാര്യയുടെ സഹോദരന്‍റെ മുങ്ങി മരണവും പൊലീസ് അന്വേഷിക്കും.

News Malayalam 24x7
newsmalayalam.com