റിന്‍സിയെ സ്ഥിരമായി വിളിച്ചിരുന്നത് നാല് സിനിമാക്കാര്‍; ലഹരി ഇടപാടുകള്‍ തേടി പൊലീസ്

സിനിമാ മേഖലയിലെ പല പ്രമുഖരുമായി റിന്‍സി വളരെ അടുപ്പം പുലര്‍ത്തിയിരുന്നതായാണ് സൂചന
rinzi
റിൻസി Source: News Malayalam 24x7
Published on

കൊച്ചി: ഡാന്‍സാഫിന്റെ പിടിയിലായ വ്‌ളോഗര്‍ റിന്‍സി മുംതാസിന് സിനിമാ മേഖലയില്‍ ശക്തമായ ബന്ധങ്ങളുണ്ടെന്ന് വിവരം. റിന്‍സിയെ സ്ഥിരമായി വിളിച്ചിരുന്നത് നാല് സിനിമക്കാരെന്നാണ് പൊലീസ് പറയുന്നത്.

റിന്‍സിയും സിനിമാ താരങ്ങളും അണിയറപ്രവര്‍ത്തകരുമായുള്ള നിരന്തരം ഫോണ്‍ സംഭാഷങ്ങളുടെ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. സിനിമാ മേഖലയിലെ പല പ്രമുഖരുമായി റിന്‍സി വളരെ അടുപ്പം പുലര്‍ത്തിയിരുന്നതായാണ് സൂചന.

rinzi
യൂട്യൂബർ റിൻസിയുടെ ലഹരി ഇടപാടുകൾ തേടി പൊലീസ്; സ്ഥിരമായി വിളിച്ച സിനിമക്കാരിലേക്കും അന്വേഷണം

റിന്‍സിയുടെ ഫ്‌ളാറ്റില്‍ എത്തിയവരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. കാക്കനാട്ടെ ഫ്‌ളാറ്റില്‍ ഡാന്‍സാഫ് പരിശോധനക്കെത്തിയപ്പോള്‍ ആണ്‍സുഹൃത്ത് യാസര്‍ അറഫാത്തിനൊപ്പമാണ് റിന്‍സിയെ പിടികൂടിയത്. റിന്‍സിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സിനിമാ മേഖലയിലെ പല പ്രമുഖരുമായി ഇടപാടുകള്‍ നടത്തിയതിന്റെ വിവരങ്ങള്‍ ഇവരുടെ ഫോണില്‍ സൂക്ഷിച്ചിരുന്നതായാണ് വിവരം.

എവിടെ നിന്ന് ലഹരി വരുന്നു, ആര്‍ക്കൊക്കെ ഇവ നല്‍കുന്നു, എങ്ങനെയൊക്കെയാണ് പണമിടപാട് തുടങ്ങിയ കാര്യങ്ങളിലടക്കം പരിശോധന നടക്കുന്നുണ്ട്. തൃക്കാക്കര പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് റിന്‍സി മുംതാസ്. സിനിമാ മേഖലയില്‍ സുപരിചിതയുമാണ്.

rinzi
ഡീ-അഡിക്ഷൻ സെൻറർ ജീവനക്കാരൻ മയക്കുമരുന്നുമായി പിടിയിൽ; അധികൃതർ അറിയാതെ രോഗികൾക്കിടയിൽ വിൽപ്പന

സിനിമ പ്രൊമോഷന്റെ ഭാഗമായാണ് ഇവരെയെല്ലാം വിളിച്ചിരുന്നതെന്നാണ് റിന്‍സി പൊലീസിനോട് പറഞ്ഞത്. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടേയും പ്രമോഷനും മറ്റു പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നതും റിന്‍സി ആയിരുന്നു. ഇതിന്റെ മറവിലാണ് ആവശ്യക്കാര്‍ക്ക് ലഹരിമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

സിറ്റി പോലീസ് ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ 20.55 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കോഴിക്കോട് ഫാറൂഖ് സ്വദേശിയാണ് റിന്‍സി മുംതാസ്, കല്ലായി കണ്ണഞ്ചേരി സ്വദേശിയാണ് യാസര്‍ അറാഫത്ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com