നാൽപ്പത് വർഷം മുൻപ് നടന്ന കൊലപാതകം സ്ഥിരീകരിച്ച് പൊലീസ്; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശി

ഒരു വർഷത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസ് കൊലപാതകം സ്ഥിരീകരിച്ചത്
നാൽപ്പത് വർഷം മുൻപ് നടന്ന കൊലപാതകം സ്ഥിരീകരിച്ച് പൊലീസ്; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശി
Published on
Updated on

കോഴിക്കോട്: നാൽപ്പത് വർഷം മുൻപ് ഒരാളെ കൊന്നെന്ന കൂടരഞ്ഞി സ്വദേശി മുഹമ്മദിൻ്റെ വെളിപ്പെടുത്തൽ സത്യമെന്ന് കണ്ടെത്തി പൊലീസ്. 1986 നവംബറിൽ കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി സ്വദേശി മോഹനൻ ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഒരു വർഷത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസ് കൊലപാതകം സ്ഥിരീകരിച്ചത്.

നാൽപ്പത് വർഷം മുൻപ് നടന്ന കൊലപാതകം സ്ഥിരീകരിച്ച് പൊലീസ്; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശി
"നീട്ടിയ കൈകളിലേക്ക് ഒരു മിഠായി നൽകിയാല്‍ തകരുന്ന ഒരു ഗോപുരവും ഇവിടെയില്ല, നിരുപാധികം മാപ്പ് പറയണം"; വി. മുരളീധരനെതിരെ ശിവന്‍കുട്ടിയും റഹീമും

പ്രതി മുഹമ്മദ് 1986 ൽ കൊലപാതകം നടത്തിയെന്ന് വെളിപ്പെടുത്തിയത് കഴിഞ്ഞവർഷമാണ്. വെള്ളയിൽ ഒരു കൊലപാതകത്തിൻ്റെ ഭാഗമായെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ തിരുവമ്പാടി പൊലീസാണ് കേസ് അന്വേഷിച്ചത്. 53-ാം വയസിലാണ് മുഹമ്മദ് ഇക്കാര്യം തുറന്ന് പറഞ്ഞത്. വാക്കുതർക്കമാണ് കൊലയിലെത്തിച്ചത് എന്നും മുഹമ്മദ് പറഞ്ഞിരുന്നു.

News Malayalam 24x7
newsmalayalam.com