ചാക്കിൽ കെട്ടിയ നിലയിൽ തലയോട്ടിയും അസ്ഥികളും; ചാക്ക് കുടുങ്ങിയത് ചൂണ്ടയിൽ

ഇന്ന് ഉച്ചയോടെ ചാക്ക് ചൂണ്ടയിൽ കുടുങ്ങിയതോടെയാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്.
Sack containing bones found in Chengannur
ചാക്കിൽ കെട്ടിയ നിലയിൽ തലയോട്ടിയും അസ്ഥികളും
Published on
Updated on

പത്തനംതിട്ട: ചെങ്ങന്നൂർ കല്ലിശേരിയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു. പ്രദേശത്ത് മീൻപിടിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കളുടെ ചൂണ്ടയിലാണ് അസ്ഥികൂട അവശിഷ്ടങ്ങൾ അടങ്ങിയ ചാക്ക് കുടുങ്ങിയത്.

റെയിൽവേ പാലത്തിനു സമീപം പമ്പാ നദിയിലാണ് ചാക്ക് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ചാക്കിൽ ചൂണ്ട കുടുങ്ങിയതോടെയാണ് സംഭവം പുറത്തുവന്നത്.

Sack containing bones found in Chengannur
"തന്നെയും കുഞ്ഞിനെയും വലിച്ചിറക്കി കാർ തട്ടിയെടുത്തു"; കാർ തട്ടിയെടുത്തതിന് പിന്നിൽ മോഷണശ്രമമെന്ന് സ്വർണ വ്യാപാരി

ഉടൻ തന്നെ യുവാക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ചാക്ക് തീരത്തേക്ക് അടുപ്പിച്ച് പരിശോധന നടത്തി. ഫോറൻസിക് വിഭാഗവും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Sack containing bones found in Chengannur
ആൺസുഹൃത്തുമായുള്ള ബന്ധം വിലക്കി; അമ്മയും കാമുകനും ചേർന്ന് 15കാരനെ കൊലപ്പെടുത്തി
News Malayalam 24x7
newsmalayalam.com