വാഹനാപകടം കൊലപാതകമായി; കർണാടകയിൽ യുവാവിന്റെ മരണത്തിൽ ഭാര്യയും ആൺ സുഹൃത്തും അറസ്റ്റിൽ

ഒക്ടോബർ നാലിന് പുലർച്ചെയാണ് പ്രഭാതസവാരിക്കിടെ രാജശേഖർ കാറിടിച്ച് മരിച്ചത്
അശ്വിനിയും ആനന്ദും
അശ്വിനിയും ആനന്ദും
Published on: 
Updated on: 

കർണാടക: ആദ്യം വാഹനാപകടം... പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കൊലപാതകം. കർണാടക വിജയപുരയിലാണ് സംഭവം. വിജയപുര ഏക്തന​ഗറിൽ താമസിക്കുന്ന രാജശേഖർ ബിരാദറി(42)ന്റെ അപകട മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തിൽ അറസ്റ്റിലായത് മരിച്ച യുവാവിന്റെ ഭാര്യ അശ്വിനിയും ആൺ സുഹൃത്തായ ആനന്ദ് റൗത്തപ്പ കല്ലൂരും.

ഒക്ടോബർ നാലിന് പുലർച്ചെയാണ് പ്രഭാതസവാരിക്കിടെ രാജശേഖർ കാറിടിച്ച് മരിച്ചത്. പ്രഭാതസവാരിക്കിറങ്ങിയ ഭർത്താവിനെ പുലർച്ചെ അഞ്ചിനും അഞ്ചരയ്ക്കും ഇടയിൽ അജ്ഞാത വാഹനമിടിച്ചെന്നും ​ഗുരുതരമായി പരിക്കേറ്റ ഭർത്താവ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചെന്നുമായിരുന്നു അശ്വിനി പൊലീസിൽ നൽകിയിരുന്ന പരാതിയിൽ പറഞ്ഞിരുന്നത്. സംഭവത്തിൽ വാഹനാപകടത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു.

അശ്വിനിയും ആനന്ദും
30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ എത്തില്ല, രാഹുൽ ശ്രമിക്കുന്നത് നുഴഞ്ഞുകയറ്റക്കാരുടെ വോട്ടുകൾ സംരക്ഷിക്കാൻ: അമിത് ഷാ

പിന്നാലെ കേസിൽ വിശദമായ അന്വേഷണം നടത്തിയതോടെയാണ് ചില സംശയങ്ങൾ പൊലീസിന് തോന്നി തുടങ്ങിയത്. അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തി ഭാര്യയെ ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്. കൊല്ലപ്പെട്ട രാജശേഖറും അശ്വിനിയും പത്തുവർഷം മുൻപാണ് വിവാഹിതരായത്. ദമ്പതിമാർക്ക് ആറുവയസ്സുള്ള ഇരട്ടക്കുട്ടികളുമുണ്ട്. ഏഴുമാസം മുൻപാണ് ദമ്പതിമാർ പുതിയ വീട് നിർമിച്ച് ഇവിടേക്ക് താമസം മാറിയത്. ഈ വീടിന്റെ പെയിന്റിങ് ജോലിക്കെത്തിയതായിരുന്നു ആനന്ദ്. തുടർന്നാണ് ഇരുവരും ചേർന്ന് രാജശേഖറിനെ കൊലപ്പെടുത്തി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്.

രാജശേഖറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താനും ഇത് വാഹനാപകടമായി ചിത്രീകരിക്കാനുമായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനായി ആനന്ദ് സച്ചിൻ എന്നയാളുടെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളുടെയും സഹായം തേടി. ഒക്ടോബർ നാലിന് അഞ്ചുമണിയോടെയാണ് രാജശേഖർ പ്രഭാതസവാരിക്കായി വീട്ടിൽനിന്നിറങ്ങിയത്. ഈ സമയം ഭാര്യ അശ്വിനി ആനന്ദിന് വിവരം കൈമാറി. തുടർന്ന് കാറുമായി വഴിയിൽ കാത്തിരുന്ന സച്ചിനും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും രാജേശഖറിന് നേരേ കാറോടിച്ച് കയറ്റി കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കേസിൽ സച്ചിനെ കൂടി പിടികൂടാനുണ്ട്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com