തിരുവനന്തപുരത്ത് പൊലീസുകാർ തമ്മിൽ കത്തിക്കുത്ത്; സംഭവം വികാസ് ഭവൻ പൊലീസ് ക്വാർട്ടേഴ്സിൽ

മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാരൻ അൻസാറിനാണ് കുത്തേറ്റത്...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on
Updated on

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസുകാർ തമ്മിൽ കത്തിക്കുത്ത്. തിരുവനന്തപുരം വികാസ് ഭവൻ പൊലീസ് ക്വാർട്ടേഴ്സിൽ പൊലീസുകാരനെ പൊലീസുകാരൻ കുത്തി. മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാരൻ അൻസാറിനാണ് കുത്തേറ്റത്. നന്ദാവനം എ.ആർ. ക്യാമ്പിലെ സി.പി. അനീഷ് കുമാറാണ് കുത്തിയത്.

പ്രതീകാത്മക ചിത്രം
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗർഭിണിക്ക് ദാരുണാന്ത്യം

അനീഷ് കുമാറിൻ്റെ ഭാര്യ കുടുംബപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് വികാസ് ഭവൻ പൊലീസ് സ്റ്റേഷൻ കൺട്രോൾ റൂമിൽ വിളിച്ച് വിവരം പറഞ്ഞിരുന്നു. തുടർന്ന് ഇത് അന്വേഷിച്ചെത്തിയ മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാരൻ അൻസാറിനാണ് കുത്തേറ്റത്. പരിക്കേറ്റ അൻസാറിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൻസാറിൻ്റെ പരിക്ക് ഗുരുതരമല്ല.

News Malayalam 24x7
newsmalayalam.com