

കൊല്ലത്ത് യുവതിയുടെ കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഭാരതീയ ന്യായ സംഹിതയിലെ 77, 118(1), 115(2), ഐടി ആക്ട് എന്നിവ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
2022 മുതൽ ഉള്ള കാലയളവിലാണ് പ്രതി ഭാര്യയുടെ നഗ്നചിത്രങ്ങൾ പകർത്തിയത്. എന്നാൽ ഈ വർഷമാണ് ഇയാൾ അശ്ലീല ദൃശ്യങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തത്. ലൈംഗിക വൈകൃതം നടത്തിയത് ചോദ്യം ചെയ്തതിന് കുട്ടിക്ക് മുന്നിൽ വച്ചാണ് പരാതിക്കാരിയെ ഭർത്താവ് മർദിച്ചത്. കൗണ്‍സിലിങ്ങിന് നിര്‍ബന്ധിച്ചപ്പോഴാണ് ഭർത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചതെന്നും യുവതി പറയുന്നു. നാട്ടിലെത്തിയ ശേഷമായിരുന്നു ഈ സംഭവം.
കൊല്ലം സ്വദേശികളായ ദമ്പതികള്‍ വിദേശത്തു നിന്നും നാട്ടിലെത്തിയതോടെയാണ് ഭാര്യ പരാതി നല്‍കിയത്. തനിക്ക് കാണാനെന്നു പറഞ്ഞ് ഭര്‍ത്താവ് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഈ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു. ദൃശ്യങ്ങള്‍ കണ്ട സുഹൃത്തുക്കളാണ് യുവതിയെ വിവരം അറിയിച്ചതെന്ന് യുവതിയുടെ അഭിഭാഷകനായ പ്രശാന്ത് കുറുപ്പ് പറഞ്ഞു.
കൗൺസിലിങ് നല്‍കി ശരിയാക്കാമെന്ന് കരുതിയ യുവതി ഭര്‍ത്താവിനെ നാട്ടിലെത്തിച്ചപ്പോഴാണ് ക്രൂര മര്‍ദനമേല്‍ക്കേണ്ടി വന്നത്. മര്‍ദനമേറ്റ യുവതി ചികിത്സയിലാണ്. കൃത്യമായ ഡിജിറ്റല്‍ തെളിവുകളും ഫോണ്‍ സംഭാഷണങ്ങളും സഹിതം യുവതി പൊലീസില്‍ പരാതി നല്‍കിരുന്നു.