"പൊലീസുമായും ഗുണ്ടകളുമായും നല്ല ബന്ധം, ഒന്നും സംഭവിക്കില്ല"; മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് കേസിൽ മുഖ്യപ്രതിയുടെ ശബ്ദ സന്ദേശം പുറത്ത്

നാട്ടിൽ ആണെങ്കിലും ദുബായിൽ ആണെങ്കിലും നല്ല ബന്ധങ്ങളുണ്ട്. അതിനാൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്നും സിന്ധു
"പൊലീസുമായും ഗുണ്ടകളുമായും നല്ല ബന്ധം, ഒന്നും സംഭവിക്കില്ല"; മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് കേസിൽ മുഖ്യപ്രതിയുടെ ശബ്ദ സന്ദേശം പുറത്ത്
Published on: 
Updated on: 

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ നടന്ന സെക്സ് റാക്കറ്റിൽ മുഖ്യ പ്രതി സിന്ധുവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. തനിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്ന് പറഞ്ഞാണ് സിന്ധു പരാതിക്കാരെ ഭീഷണിപ്പെടുത്തിയിരുന്നത്. പൊലീസ് ഉദ്യോഗസ്ഥരും ഗുണ്ടകളും സിനിമാ താരങ്ങളുമൊക്കെയായി ബന്ധമുണ്ടെന്ന് സിന്ധു പറയുന്ന ശബ്ദ സന്ദേശം ന്യൂസ് മലയാളത്തിന് ലഭിച്ചു. നാട്ടിൽ ആണെങ്കിലും ദുബായിൽ ആണെങ്കിലും നല്ല ബന്ധങ്ങളുണ്ട്. അതിനാൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്നും സിന്ധു പറയുന്നുണ്ട്.

"പൊലീസുമായും ഗുണ്ടകളുമായും നല്ല ബന്ധം, ഒന്നും സംഭവിക്കില്ല"; മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് കേസിൽ മുഖ്യപ്രതിയുടെ ശബ്ദ സന്ദേശം പുറത്ത്
ഐഎഎസ് തലപ്പത്തെ അഴിച്ചു പണി; മന്ത്രിമാർക്ക് അതൃപ്തി

താൻ വിളിച്ചാൽ നിരവധി താരങ്ങൾ ഷോകൾക്ക് വേണ്ടി ദുബായിൽ എത്തുമെന്നും സിന്ധു പറയുന്നുണ്ട്. പരാതികൾക്ക് പിന്നാലെ സിന്ധുവിന്റെ ഏജന്റിന് അയച്ച ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത് എന്നാണ് സൂചന. ഇവർക്കെതിരെ ദിനം പ്രതി കൂടുതൽ തെളിവുകളാണ് പുറത്തുവരുന്നത്. മുഖ്യപ്രതി സിന്ധു പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ചുനൽകി വിലപേശിയിരുന്നു എന്നതിൻ്റെ തെളിവുകൾ ഉൾപ്പെടെ നേരത്തെ പുറത്ത് വന്നിരുന്നു.

അതിനിടെ കേസിൽ പ്രതികളുടെ സാമ്പത്തിക ഇടപാടുകളിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സിന്ധുവിന്റെ അക്കൗണ്ടിൽ നിന്ന് ഗുണ്ടാ നേതാവ് ഔറംഗസേബിന്റെ അക്കൗണ്ടിലേക്ക് നിരവധി തവണ പണം എത്തിയെന്നും കണ്ടെത്തലുണ്ട്. മോഡലിങ്ങിൻ്റെ മറവിൽ നടന്ന സെക്സ് റാക്കറ്റിൻ്റെ മാസ്റ്റർ ബ്രെയിൻ സിന്ധുവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശി അലീനയെയും പൊന്നാനി സ്വദേശി മഞ്ജിമയേയും കോടതി റിമാൻഡ് ചെയ്തിരുന്നു. അറസ്റ്റിലായ അലീന സിന്ധുവിൻ്റെ ഏജൻ്റാണ്. പണം വാങ്ങിയതും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തതും സിന്ധുവും അലീനയുമാണെന്നാണ് പരാതിയില്‍ പറയുന്നത്.

"പൊലീസുമായും ഗുണ്ടകളുമായും നല്ല ബന്ധം, ഒന്നും സംഭവിക്കില്ല"; മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് കേസിൽ മുഖ്യപ്രതിയുടെ ശബ്ദ സന്ദേശം പുറത്ത്
പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും കുടിശിക നല്‍കിയില്ല; കെ റെയിൽ സാമൂഹിക ആഘാത പഠനം നടത്തിയ കരാര്‍ കമ്പനികള്‍ പ്രതിസന്ധിയില്‍

വിസിറ്റിങ് വിസയിലാണ് ഇരകളെ ദുബായിൽ എത്തിച്ചിരുന്നത്. 57 ദിവസത്തിന് ശേഷം തിരികെ നാട്ടിലേക്ക് കയറ്റിവിടും. ഓരോ തവണയും ലൈംഗിക ചൂഷണത്തിന് ഒത്താശ ചെയ്യുമ്പോൾ സംഘത്തിന് 25,000 രൂപ ലഭിക്കും. ഒരു ദിവസം തന്നെ ലക്ഷങ്ങളുടെ ഇടപാടാണ് നടക്കുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ സംഘത്തെ നിയന്ത്രിക്കുന്ന സംഘങ്ങളുണ്ടോ എന്നും വിദേശ ബന്ധങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Related Stories

 "അത്ര നല്ലതിനല്ല, ഒന്നും മറക്കില്ല"   സൗദിയിലേക്ക് ആക്രമണം തുടരുന്ന ഹൂതികൾക്ക് മുന്നറിയിപ്പുമായി ട്രംപ്
മരുന്നു ക്ഷാമം രൂക്ഷമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശം; സർക്കാർ പരാജയത്തിന്റെ ഔദ്യോഗിക കുറ്റസമ്മതമെന്ന് പിണറായി വിജയന്‍
മഞ്ജു വാര്യർക്കെതിരെ മാനം നഷ്ടപ്പെടുന്ന ഒന്നും പറഞ്ഞിട്ടില്ല; കോടതി നോട്ടീസ് ലഭിക്കാത്തിനാല്‍ വിലക്ക് ബാധകമല്ല: സനല്‍ കുമാര്‍ ശശിധരന്‍
മഞ്ജു വാര്യരുടെ മാനനഷ്ടക്കേസ്: അപകീര്‍ത്തി പോസ്റ്റുകളില്‍ സനല്‍ കുമാര്‍ ശശിധരനും ഷാജന്‍ സ്കറിയക്കും വിലക്ക്; മെറ്റയ്ക്കും നോട്ടീസ്
News Malayalam 24x7
newsmalayalam.com