കൊല്ലത്ത് അധ്യാപകനും വിദ്യാർഥിയും തമ്മിൽ അടിപിടി; പ്ലസ് ടു വിദ്യാർഥിയുടെ മൂക്കിടിച്ച് തകർത്തു

സംഘട്ടനത്തിൽ അധ്യാപകൻ റാഫിക്കും പരിക്കേറ്റിട്ടുണ്ട്
ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി
ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിSource: News Malayalam 24x7
Published on

കൊല്ലം: അഞ്ചാലുംമൂട് സ്കൂളിൽ അധ്യാപകനും വിദ്യാർഥിയും തമ്മിൽ അടിപിടി. അധ്യാപകൻ്റെ മർദനത്തിൽ പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. അധ്യാപകൻ വിദ്യാർഥിയുടെ മൂക്കിടിച്ചു തകർത്തു. സംഘട്ടനത്തിൽ അധ്യാപകൻ റാഫിക്കും പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി
"അരി വാങ്ങാൻ ബിജെപിക്കാരുടെ കടയിൽ പോകാൻ പറഞ്ഞു"; മറിയക്കുട്ടിയെ റേഷന്‍ കടയില്‍ വിലക്കിയെന്ന് പരാതി; ആരോപണം കളവെന്ന് കടക്കാരന്‍

വിദ്യാർഥി മറ്റൊരു പെൺകുട്ടിയെ തെറി വിളിച്ചത് അധ്യാപകൻ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇരുവരും തമ്മിൽ കയ്യാങ്കളിയായതെന്ന് അഞ്ചാലുംമൂട് സ്കൂളിലെ പ്രധാനധ്യാപകൻ പറഞ്ഞു. തലയ്ക്കും മൂക്കിനും സാരമായി പരിക്കേറ്റ വിദ്യാർഥിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com