മോഷണ ശ്രമത്തിനിടയില്‍ ആക്രമിച്ചു; പൊലീസില്‍ പരാതി നല്‍കി മോഷ്ടാവ്

വീട്ടുവളപ്പില്‍ കയറിയ മോഷ്ടാവിനെ വീട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

ബെംഗളൂരു: മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ മര്‍ദിച്ചെന്ന് പൊലീസില്‍ പരാതി നല്‍കി മോഷ്ടാവ്. ബെംഗളൂരുവിലാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറാണ് പരാതിക്കാരന്‍. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജനുവരി 31 ന് ബെംഗളൂരുവിലെ ചൊക്കനഹള്ളി മെയിന്‍ റോഡിലെ ഒരു വീട്ടിലാണ് ഇയാള്‍ മോഷണത്തിനായി കയറിയത്. ഇലക്ട്രിക് വസ്തുക്കള്‍ മോഷ്ടിക്കാനായാണ് എത്തിയതെന്നാണ് പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞത്.

പ്രതീകാത്മക ചിത്രം
ബംഗ്ലാദേശ് ടി20 ലോകകപ്പില്‍ ഇല്ലാത്തത് ദയനീയമാണ്: പാകിസ്ഥാന്‍ ക്യാപ്റ്റന്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, വീട്ടുവളപ്പില്‍ കയറിയ മോഷ്ടാവിനെ വീട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തു. ഇതോടെ വീട്ടുകാരും മോഷ്ടാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ വീട്ടുകാരായ ദമ്പതികളെ മോഷ്ടാവ് ആക്രമിക്കാന്‍ ശ്രമിക്കുകയും രണ്ട് സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയും ചെയ്തു.

പ്രതീകാത്മക ചിത്രം
മേഘാലയയില്‍ അനധികൃത ഖനിയില്‍ സ്‌ഫോടനം; 16 തൊഴിലാളികള്‍ മരിച്ചു

മൂന്ന് പേരും ചേര്‍ന്ന് വീട്ടുകാരെ ആക്രമിച്ചു. ഇതിനിടയില്‍ കൂട്ടത്തില്‍ ഒരാള്‍ ബിയര്‍ കുപ്പി കൊണ്ട് ഗൃഹനാഥന്റെ തലയ്ക്ക് അടിച്ചു. ചില്ല് കൊണ്ട് ഗൃഹനാഥയുടെ കവിളിലും പരിക്കേറ്റു. ഗൃഹനാഥയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയപ്പോള്‍ മോഷ്ടാവിനൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓട്ടോറിക്ഷയില്‍ കയറി ഓടി രക്ഷപ്പെട്ടു.

ഈ സമയത്ത് ബഹളത്തിനിടയില്‍, ആള്‍ക്കൂട്ടത്തിലൊരാള്‍ മരം കൊണ്ട് ആക്രമിച്ചുവെന്നാണ് മോഷ്ടാവിന്റെ പരാതി. ആശുപത്രിയില്‍ ചികിത്സ തേടിയതിനു ശേഷമാണ് പൊലീസില്‍ പരാതി നല്‍കാനായി എത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com