Delhi Cafe Crime: കഫേ അടച്ചശേഷം യുവതിക്ക് നേരെ അതിക്രമം; രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ

പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം യുവതിയും സുഹൃത്തുക്കളും പ്രതികളും രണ്ട് വ്യത്യസ്ത കഫേകളിൽ ജോലി ചെയ്യുന്നവരാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on: 
Updated on: 

ഡൽഹി: ഡൽഹിയിൽ കഫേ അടച്ചതിനുശേഷം 22കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാറിലുള്ള കഫേയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് പരാതി.

പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം യുവതിയും സുഹൃത്തുക്കളും പ്രതികളും രണ്ട് വ്യത്യസ്ത കഫേകളിൽ ജോലി ചെയ്യുന്നവരാണ്. ഒരു കഫേ രാത്രി 11.30ന് അടച്ചശേഷം അവിടെവെച്ച് പാർട്ടി നടത്താൻ സംഘം തീരുമാനിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാളുടെ കൈവശം കഫേയുടെ താക്കോൽ ഉണ്ടായിരുന്നതിനാലാണ് അടച്ചശേഷവും അകത്ത് തുടരാൻ സാധിച്ചത്.

പ്രതീകാത്മക ചിത്രം
നടുക്കുന്ന ക്രൂരത; ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്തു കൊന്നു

പരാതിക്കാരി ഉൾപ്പെടെ മൂന്ന് സ്ത്രീകളും നാല് പുരുഷന്മാരുമാണ് ആദ്യം കഫേയിൽ ഉണ്ടായിരുന്നത്. പിന്നീട് സംഘം മണ്ഡാവലിയിലേക്ക് പോയി. തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ പ്രീത് വിഹാറിലെ മറ്റൊരു കഫേയിലെത്തി. പ്രതികളിലൊരാൾ ഇവിടെ ജോലി ചെയ്യുന്നയാളാണ്.

പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ വിവരമനുസരിച്ച് പുലർച്ചെ 3.30ഓടെ രണ്ട് പുരുഷന്മാർ തന്നെ കൂട്ടബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. സംഘത്തിലെ മറ്റുള്ളവരും കുറ്റകൃത്യത്തിൽ പങ്കാളികളായെന്നാണ് യുവതി ആരോപിച്ചിരിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന എല്ലാവരും മദ്യപിച്ചിരുന്നതായും വൈകിയെത്തുമെന്ന് അറിയിക്കാൻ യുവതി അമ്മയെ ഫോണിൽ വിളിച്ചിരുന്നതായും പരാതിയിൽ പറയുന്നു. സംഭവത്തിനുശേഷം എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങി. പുലർച്ചെ 5.30ഓടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

സംഭവത്തിൽ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. കേസിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

പ്രതീകാത്മക ചിത്രം
പശ്ചിമ ബംഗാളിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം: പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ മുഖ്യപ്രതിയെ വെടിവച്ചു കൊന്നു