നടുക്കുന്ന ക്രൂരത; ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്തു കൊന്നു

നാഗർകോവിൽ - കോട്ടയം ട്രെയിനിൻ്റെ കോച്ചിനുള്ളിൽ സീറ്റിനടിയിലായി അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Young woman raped and murdered on a train
പ്രതി അയ്യപ്പൻ
Published on: 
Updated on: 

ചെന്നൈ: തമിഴ്നാട്ടിലെ നാഗർകോവിലിൽ ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു. നാഗർകോവിൽ റെയിൽവേ സ്റ്റേഷൻ യാർഡിലെ കോച്ചിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം അഞ്ചുദിവസം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്.

സംഭവത്തിൽ പ്രതി കന്യാകുമാരി സ്വദേശി അയ്യപ്പൻ അറസ്റ്റിലായി. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനായിട്ടില്ല. കൊല്ലപ്പെട്ട സ്ത്രീയുടെ ഇടുപ്പിനും വാരിയെല്ലിനും ഒടിവ് സംഭവിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Young woman raped and murdered on a train
എഐ ഉപയോഗിച്ച് മുഖം പുനഃസൃഷ്ടിച്ചു; അഞ്ച് വർഷത്തിന് ശേഷം കാണാതായ യുവതിയെ കണ്ടെത്തി യുപി പൊലീസ്

ഇക്കഴിഞ്ഞ 18ന് രാവിലെ എട്ടുമണിയോടെ ആണ് നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ 13-ാം നമ്പർ യാർഡിൽ നിർത്തിയിട്ടിരുന്ന നാഗർകോവിൽ - കോട്ടയം ട്രെയിനിൻ്റെ കോച്ചിനുള്ളിൽ സീറ്റിനടിയിലായി അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. നവംബർ 14ന് കോച്ചിൽ നിന്ന് വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ ഇറങ്ങിവരുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. തുടരന്വേഷണത്തിലാണ് ഇയാളാണ് കൊലയാളിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

14ന് അർധരാത്രി 12.30നാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. അഞ്ചാം പ്ലാറ്റ്ഫോമിൽ നിന്ന യുവതിയെ പ്രതി ബലംപ്രയോഗിച്ച് വലിച്ചിഴച്ച് യാർഡിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് കോച്ചിൽ എത്തിച്ചു ബലാത്സംഗത്തിന് ഇരയാക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. മർദനത്തെ തുടർന്നുള്ള ഗുരുതര പരിക്കാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Young woman raped and murdered on a train
26 വ്യാജ ജനന സർട്ടിഫിക്കറ്റുകൾ, ഒരു നവജാത ശിശുവിന് 10 ലക്ഷം രൂപ; ചത്തീസ്‌ഗഡിൽ ശിശുക്കടത്ത് മാഫിയ സംഘം പിടിയിൽ