നാല് ദിവസം മുമ്പ് കൈഞരമ്പ് മുറിച്ച് മരിക്കാന്‍ ശ്രമിച്ചു; വീണ്ടും പലിശക്കാരുടെ ഭീഷണി; ഒടുവില്‍ പുഴയില്‍ ചാടി ജീവനൊടുക്കി

കോട്ടുവള്ളി സ്വദേശിയായ റിട്ടയേര്‍ഡ് പോലീസ് ഉദ്യാഗസ്ഥനാണ് ആരോപണവിധേയന്‍
ആശ ബെന്നി
ആശ ബെന്നി NEWS MALAYALAM 24x7
Published on

കൊച്ചി: വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയില്‍ പലിശക്ക് പണം നല്‍കിയവരുടെ ഭീഷണിയെ തുടര്‍ന്ന് സ്ത്രീ പുഴയില്‍ ചാടി മരിച്ചു. കോട്ടുവള്ളി സ്വദേശിനി ആശ ബെന്നി( 42) യാണ് മരിച്ചത്. മരണത്തിന് കാരണക്കാരായവരുടെ പേരുകളടക്കം കുറിപ്പ് എഴുതി വെച്ച ശേഷമാണ് പുഴയില്‍ ചാടിയത്.

കോട്ടുവള്ളി സ്വദേശിയായ റിട്ടയേര്‍ഡ് പൊലീസ് ഉദ്യാഗസ്ഥനാണ് ആരോപണവിധേയന്‍. ഇയാളില്‍ നിന്ന് ആശ പല തവണയായി പത്ത് ലക്ഷം രൂപ വാങ്ങിയിരുന്നു. തുക മുഴുവന്‍ തിരികെ നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

ആശ ബെന്നി
ക്രൈം വെബ് സീരീസുകള്‍ കണ്ടു, കൊലപാതക കേസുകള്‍ മനഃപാഠമാക്കി; ഭർത്താവിനെ കൊല്ലാന്‍ യുവതി നടത്തിയത് ഞെട്ടിക്കുന്ന ഗൃഹപാഠം

കഴിഞ്ഞ ദിവസം രാത്രിയും ഇയാള്‍ ആശയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. പിന്നാലെയാണ് ഇന്ന് ഉച്ചയോടെ ആശ പുഴയില്‍ ചാടിയത്. ഉച്ചയോടെ വീട്ടില്‍ നിന്നും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് സമീപത്തെ പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

2022ലാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറില്‍ നിന്ന് ആശ പലിശയ്ക്ക് പണം വാങ്ങിയത്. പല തവണയായി തുക മുഴുവന്‍ തിരികെ നല്‍കിയതായും പറയുന്നു. എന്നാല്‍, കൂടുതല്‍ തുക നല്‍കാനുണ്ടെന്നും എത്രയും വേഗം തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ട് റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനടക്കം ആശയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.

ആശ ബെന്നി
പട്ടാപ്പകൽ സ്ത്രീയുടെ വായിൽ തുണി തിരുകി മോഷണം; ബേക്കറി തൊഴിലാളിയായ പ്രതി പിടിയിൽ

നാല് ദിവസം മുമ്പ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനു ശേഷം ഇരു കൂട്ടരേയും എസ്പി ഓഫീസില്‍ വിളിച്ചു വരുത്തി ചര്‍ച്ചകളും നടന്നിരുന്നു. ഇനി വീട്ടില്‍ കയറി ഭീഷണിപ്പെടുത്തരുതെന്നും തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും മുന്‍ ഉദ്യോഗസ്ഥന് പൊലീസ് മുന്നറിയിപ്പും നല്‍കിയതാണ്.

ഇതിനിടയിലാണ് ഇന്നലെ രാത്രി ഇയാള്‍ വീണ്ടും വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആശയുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മുന്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കുമെന്ന് കുടുംബം വ്യക്തമാക്കി.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com